അമേരിക്കയില്‍ X ജെന്‍ഡര്‍ ഉള്‍പ്പെടുത്തി ആദ്യത്തെ പാസ്‌പോര്‍ട്ട് പുറത്തിറങ്ങി

അമേരിക്കയില്‍ X  ജെന്‍ഡര്‍ ഉള്‍പ്പെടുത്തി ആദ്യത്തെ പാസ്‌പോര്‍ട്ട് പുറത്തിറങ്ങി

വാഷിംഗ്ടണ്‍: പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന ലൈംഗിക ന്യുനപക്ഷങ്ങള്‍ക്ക് അമേരിക്കയില്‍ ലിംഗഭേദം രേഖപ്പെടുത്താന്‍ പ്രത്യേക കോളം. ഇതിനായി എക്‌സ് എന്ന കോളം ഉള്‍പ്പെടുത്തിയുള്ള ആദ്യത്തെ പാസ്പോര്‍ട്ട് പുറത്തിറക്കി. പുതിയ തീരുമാനത്തിലൂടെ അപേക്ഷകര്‍ക്ക് പുരുഷനോ സ്ത്രീയോ അല്ലാത്ത ലിംഗപരമായ ഓപ്ഷന്‍ തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

നേരത്തെ ജനന സര്‍ട്ടിഫിക്കറ്റിലോ മറ്റ് രേഖകളിലോ ഉള്ളതില്‍നിന്നു വ്യത്യസ്തമായി പാസ്പോര്‍ട്ടില്‍ ലിംഗഭേദം രേഖപ്പെടുത്തിയാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമായിരുന്നു. പുതിയ പ്രഖ്യാപനത്തോടെ മെഡിക്കല്‍ സര്‍ട്ടിഫിക്കേഷന്‍ ഇല്ലാതെ ആര്‍ക്കും പാസ്‌പോര്‍ട്ടില്‍ ലിംഗഭേദം രേഖപ്പെടുത്താനാകും.

നിലവില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും മറ്റുള്ളവരെ പോലെ ആണ്‍ (എം) അല്ലെങ്കില്‍ പെണ്‍ (എഫ്) എന്നീ ലിംഗഭേദങ്ങള്‍ മാത്രമാണ് പാസ്പോര്‍ട്ടില്‍ നല്‍കിവന്നിരുന്നത്. പുതിയ മാറ്റം അനുസരിച്ച് ലിംഗഭേദം അവരുടെ മറ്റ് രേഖകളുമായി പൊരുത്തപ്പെടുന്നില്ലെങ്കിലും മെഡിക്കല്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കേണ്ടതില്ല.

കാനഡ, ഓസ്‌ട്രേലിയ, ഇന്ത്യ, മാള്‍ട്ട, നേപ്പാള്‍, ജര്‍മനി ന്യൂസിലാന്റ് എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇതിനകം 'എഫ്' അല്ലെങ്കില്‍ 'എം' ഒഴികെയുള്ള ലിംഗ അടയാളങ്ങളുമായി പാസ്‌പോര്‍ട്ട് നല്‍കുന്നുണ്ട്. എക്സ് ആണ് സാധാരണയായി ഉപയോഗിക്കുന്ന മൂന്നാമത്തെ ഓപ്ഷന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.