അഗ്നി-5 പരീക്ഷണം വിജയകരം: പ്രഹരശേഷി 5,000 കിലോ മീറ്റര്‍; ചൈനയ്ക്ക് മുന്നറിയിപ്പ്

അഗ്നി-5 പരീക്ഷണം വിജയകരം: പ്രഹരശേഷി 5,000 കിലോ മീറ്റര്‍; ചൈനയ്ക്ക് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ദീര്‍ഘദൂര ബാലിസ്റ്റിക്ക് മിസൈല്‍ അഗ്‌നി-5ന്റെ പരീക്ഷണം വിജയം. ഒഡീഷയിലെ എപിജെ അബ്ദുല്‍കലാം ദ്വീപില്‍ നിന്ന് ഇന്നലെ രാത്രി 7.50 ഓടെയായിരുന്നു വിക്ഷേപണം. കരയില്‍ നിന്നും കരയിലേക്ക് തൊടുക്കാവുന്ന മിസൈലാണിത്. ചൈനയ്ക്കുള്ള ശക്തമായ മുന്നറിയിപ്പായാണ് മിസൈല്‍ വിലയിരുത്തപ്പെടുന്നത്.

ഖര ഇന്ധനം ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായി പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമാകുന്ന ജ്വലന സംവിധാനമാണ് മിസൈലിനുള്ളത്. 5000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തില്‍വരെ കൃത്യമായി പതിക്കാനുള്ള ശേഷി അഗ്‌നി മിസൈലിനുണ്ട്. 2012ലാണ് അഗ്‌നി 5ന്റെ ആദ്യ പരീക്ഷണം നടന്നത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അല്ലെങ്കില്‍ ഐസിബിഎം വിഭാഗത്തിലാണ് ഇവ ഉള്‍പ്പെടുന്നത്.

അന്തര്‍വാഹിനി അധിഷ്ഠിത ആണവ മിസൈലുകള്‍ക്കൊപ്പം ഇന്ത്യയുടെ ആണവ പ്രതിരോധത്തിന്റെ അടിത്തറയായാണ് അഗ്‌നി5നെ കണക്കാക്കുന്നത്. 17 മീറ്റര്‍ നീളമുള്ള മിസൈലിന് 50 ടണ്‍ ഭാരമുണ്ട്. അഗ്‌നി സീരിസിലെ അഞ്ചാമത്തെ മിസൈലാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.