തിരുവനന്തപുരം: അര്‍ബുദ രോഗ ചികിത്സാവിദഗ്ധന്‍ ഡോ. എം. കൃഷ്ണന്‍ നായര്‍ അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരം ആര്‍.സി.സി സ്ഥാപക ഡയറക്ടറായിരുന്നു. അര്‍ബുദ രോഗ ചികിത്സാ മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് അദ്ദേഹത്തെ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. ശാസ്തമംഗലത്തെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം.
ക്യാന്‍സര്‍ ചികിത്സ രംഗത്ത് കേരളത്തില്‍ നൂതനമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട വ്യക്തിയാണ് ഡോ. എം. കൃഷ്ണന്‍ നായര്‍. കൂടാതെ ലോകാരോഗ്യ സംഘടനയിലെ കാന്‍സര്‍ ഉപദേശകസമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ റിസര്‍ച്ച് പ്രൊഫസറുമായിരുന്നു.
1961 ലാണ് കേരള സര്‍വകലാശാലയില്‍ നിന്ന് എം.ബി.ബി.എസ് ബിരുദം നേടുന്നത്. 1968 ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് റേഡിയോ തെറാപ്പി ക്ലിനിക്കല്‍ ഓങ്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടി. 1972 ല്‍ ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് റേഡിയോളജിയില്‍ നിന്ന് ക്ലിനിക്കല്‍ ഓങ്കോളജിയിലും ബിരുദം നേടി.
ഇന്ത്യയിലെ ഏറ്റവും വിപുലവും സമഗ്രവുമായ ക്യാന്‍സര്‍ സെന്ററായി ആര്‍.സി.സിയെ മാറ്റിയതില്‍ ഡോ. കൃഷ്ണന്‍ നായരുടെ പങ്ക് മഹനീയമാണ്. കമ്മ്യൂണിറ്റി ഓങ്കോളജി, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍, പീഡിയാട്രിക് ഓങ്കോളജി തുടങ്ങിയ മേഖലകളില്‍ നിരവധി പദ്ധതികള്‍ അദ്ദേഹം നടപ്പിലാക്കി. ദേശീയ ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി തയ്യാറാക്കിയതിലും വലിയ പങ്ക് വഹിച്ചള്ള വ്യക്തിയാണ് ഡോ. കൃഷ്ണന്‍ നായര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.