തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവർഷമായി അധിക തസ്തികകളിൽ നിയമനം ലഭിച്ച അധ്യാപകർക്ക് ശമ്പളം ലഭിക്കുന്നില്ല. പ്രശ്നപരിഹാരത്തിനായി അധ്യാപകസംഘടനകൾ സംസ്ഥാനത്തെ 14 ജില്ലകളിലും കളക്ടറേറ്റ് ഓഫീസുകളിലും അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചു .
2016 മുതൽ നിയമിതരായ മൂവായിരത്തോളം അധ്യാപകർക്കാണ് ശമ്പളം ലഭിക്കാത്തത്. 2016 ഡിസംബറിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ മേഖലയിൽ നടത്തിയ ഭേദഗതി പ്രകാരം സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനങ്ങൾ നടത്തേണ്ടത് 1:1 എന്ന അനുപാതത്തിൽ ആയിരിക്കണം എന്നാണ്. ഒരു അധ്യാപകനെ സർക്കാരിന്റെ പ്രൊട്ടക്ട് അധ്യാപക പട്ടികയിൽ നിന്നും നിയമനം നടത്തിയെങ്കിൽ മാത്രമേ മാനേജർക്ക് അടുത്ത അധ്യാപകനെ സ്ഥാപനത്തിലേക്ക് നിയമിക്കാൻ സാധിക്കു എന്നാണ് ഈ ഭേദഗതിയിൽ പറയുന്നത്.
സർക്കാരുമായി മാനേജ്മെന്റ് ചർച്ചകൾ നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബർ 13ന് സംസ്ഥാനത്തെ കളക്ടറേറ്റിനു മുന്നിൽ അധ്യാപകർ സൂചന സമരവും തുടർന്ന് 20ന് സെക്രട്ടറിയേറ്റിനുമുന്നിൽ അഭിവന്ദ്യ പിതാക്കന്മാരും 6 രൂപത അധ്യക്ഷൻമാരും പങ്കെടുത്ത ഉപവാസസമരവും നടന്നിരുന്നു. എന്നാൽ പരിഹാരം ലഭ്യമാകാത്തത് അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് അധ്യാപകരെ കൊണ്ടെത്തിച്ചിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.