മന്ത്രിയുടെ ഉറപ്പ് പാഴ് വാക്കായി; നെല്ലിന്റെ താങ്ങുവില 28 രൂപ മാത്രം

മന്ത്രിയുടെ ഉറപ്പ് പാഴ് വാക്കായി; നെല്ലിന്റെ താങ്ങുവില 28 രൂപ മാത്രം

പാലക്കാട്: നെല്ലിന്റെ താങ്ങുവില സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപനം പാഴ് വാക്കായി. ഇത്തവണ 28 രൂപ 72 പൈസയ്ക്ക് നെല്ല് സംഭരിയ്ക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ സംഭരണ വില സംബന്ധിച്ച്‌ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ 28 രൂപ മാത്രമാണ് താങ്ങുവില.

ഉറപ്പ് പാലിക്കാതെ സര്‍ക്കാര്‍ കബളിപ്പിച്ചതായി കര്‍ഷകര്‍ ആരോപിച്ചു. പാലക്കാട് കളക്ടറേറ്റില്‍ നെല്ലു സംഭരണത്തിന് മുന്നോടിയായി വിളിച്ച യോഗത്തിന് ശേഷം കൃഷി മന്ത്രി പി. പ്രസാദ് നടത്തിയ പ്രഖ്യാപനത്തിലാണ് ഇത്തവണ 28 രൂപ 72 പൈസയ്ക്ക് നെല്ല് സംഭരിയ്ക്കുമെന്ന് ഉറപ്പ് നല്‍കിയത്.

പാലക്കാട് ജില്ലയില്‍ ഇരുപത് ശതമാനത്തിലേറെ നെല്ലു സംഭരിച്ചശേഷം വന്ന ഈ സര്‍ക്കാര്‍ ഉത്തരവില്‍ പക്ഷേ ഈ ഉറപ്പ് ലംഘിക്ക‌പ്പെട്ടു. നെല്ലടുക്കുന്നത് 28 രൂപയ്ക്ക്. എഴുപത്തിരണ്ട് പൈസ കുറച്ചു. കഴിഞ്ഞ വര്‍ഷം 27. 48 രൂപയ്ക്കായിരുന്നു നെല്ല് സംഭരിച്ചത്. ഇതില്‍ 18.68 രൂപ കേന്ദ്ര വിഹിതവും 8. 80 രൂപ സംസ്ഥാന വിഹിതവുമാണ്. ഇതിനിടെ കഴിഞ്ഞ ബജറ്റില്‍ 52 പൈസ വര്‍ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ സംഭരണ വില 28 ആക്കി.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ താങ്ങുവില 72 പൈസ കൂടി വര്‍ധിപ്പിച്ചതോടെ 28.72 രൂപയ്ക്ക് നെല്ല് സംഭരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനമാണ് പാഴ് വാക്കായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.