തിരുവനന്തപുരം: സംസ്ഥാനത്ത് 2021 ഒക്ടോബറിലെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണത്തിനായി 753.16 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍. ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 102.97 കോടി രൂപയും അനുവദിച്ചു.
ആകെ 55.86 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി 856.13 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. 49.31 ലക്ഷം പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷനും 6.55 ലക്ഷം പേര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും ലഭിക്കും. ഒക്ടോബര്‍ 30 മുതലുള്ള തീയതികളിലാകും പെന്‍ഷന്‍ വിതരണം ചെയ്യുക.
ഇന്ധനവില വര്‍ധന വഴി നടപ്പുവര്‍ഷം സംസ്ഥാനത്തിന് അധികായി 201 കോടി രൂപ ലഭിച്ചെന്നും ധനമന്ത്രി വ്യക്തമാക്കി. പെട്രോളില്‍ നിന്ന് 111.51 കോടിയും ഡീസലില്‍ നിന്ന് 91.34 കോടിയുമാണ് ലഭിച്ചത്. അതേസമയം പരിഷ്കരിച്ച പെൻഷൻ കുടിശിക നൽകുന്നത് വൈകുമെന്ന് ധനമന്ത്രി രേഖാമൂലം നിയമസഭയിൽ അറിയിച്ചു. കുടിശ്ശിക ഇല്ല രണ്ട് ഗഡുക്കളുടെ വിതരണമാണ് വൈകുക.
ഓഗസ്റ്റ്, നവംബർ മാസങ്ങളിലെ ഗഡുക്കളാണ് ഇനി വിതരണം ചെയ്യാനുള്ളത്. ലോക്ക്ഡൗണും നികുതി നഷ്ടവും ജി എസ് ടി വിഹിതം സമയബന്ധിതമായി ലഭിക്കാത്തതും സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചു എന്നും മന്ത്രി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.