ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ)ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി. 2021 ഡിസംബര്‍ 10 മുതല്‍ മൂന്ന് വര്‍ഷത്തേക്കോ, മറ്റ് ഉത്തരവുകള്‍ വരുന്നതുവരെയോ ആര്‍ ബി ഐ ഗവര്‍ണറായി ശക്തികാന്ത ദാസിന് തുടരാന്‍ കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി അനുമതി നല്‍കി.
ശക്തികാന്ത ദാസ് മുന്‍പ് ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറിയായിരുന്നു. 2018 ഡിസംബര്‍ 11 നാണ് അദ്ദേഹത്തെ മൂന്ന് വര്‍ഷത്തേക്ക് റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചത്. മൂന്ന് വര്‍ഷം കൂടി കാലാവധി നീട്ടിയതോടെ 2024 ഡിസംബര്‍ വരെ ഈ സ്ഥാനത്ത് തുടരും.
ബി ജെ പി സര്‍ക്കാര്‍ കാലാവധി നീട്ടുന്ന ആദ്യത്തെ ഗവര്‍ണറാണ് അദ്ദേഹം. ഡല്‍ഹി സര്‍വകലാശാലയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നാണ് ശക്തികാന്ത ദാസ് ബിരുദാനന്തര ബിരുദം നേടിയത്.
ലോക ബാങ്ക്, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് എന്നിവിടങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ധനമന്ത്രാലയത്തിലെ ദീര്‍ഘകാലത്തെ സേവനത്തിനിടയില്‍ എട്ടോളം കേന്ദ്ര ബഡ്ജറ്റുകള്‍ തയ്യാറാക്കുന്നതുമായി അദ്ദേഹം നേരിട്ട് ബന്ധപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.