മുംബൈ: ആര്‍തര്‍ റോഡ് ജയിലിലെ തടവുപുള്ളികളുടെ കുടുംബങ്ങള്‍ക്ക് ആര്യന്‍ ഖാന്‍ സാമ്പത്തിക സഹായം വാഗ്ദാനം നല്‍കിയതായി ജയില്‍ അധികൃതര്‍. മയക്കുമരുന്നു കേസില്‍ അറസ്റ്റിലായതിന് ശേഷം ആര്യന്‍ ഖാനെ ആര്‍തര്‍ റോഡ് ജയിലിലാണ് താമസിപ്പിച്ചിരുന്നത്. കേസില്‍ ഇന്നലെ ആര്യന് ജാമ്യം ലഭിച്ചിരുന്നു.
ജയില്‍ വാസത്തിനിടെ പരിചയത്തിലായ ഏതാനും തടവുകാരുടെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ ആര്യന്‍ അവര്‍ക്ക് തന്നാലാകുന്ന സാമ്പത്തിക സഹായവും നിയമസഹായവും വാഗ്ദാനം ചെയ്യുകയായിരുന്നുവെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നതിന് മുന്‍പ് ആര്യന്‍ ജയില്‍ ജീവനക്കാരോട് നന്ദി പറഞ്ഞു. ഒക്ടോബര്‍ രണ്ടിനാണ് നാര്‍കോട്ടിക് കണ്‍ട്രോണ്‍ ബ്യൂറോ ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാന്‍, അര്‍ബാസ് മെര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരടക്കം 11 പേരെ പിടികൂടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.