മുല്ലപ്പെരിയാറില്‍ ഒരു ഷട്ടര്‍ കൂടി തുറന്നു; കൂടുതല്‍ വെള്ളം പുറത്തേക്ക്

മുല്ലപ്പെരിയാറില്‍ ഒരു ഷട്ടര്‍ കൂടി തുറന്നു; കൂടുതല്‍ വെള്ളം പുറത്തേക്ക്

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ഒരു ഷട്ടർകൂടി തുറന്നു. ഇന്നലെ ഒൻപത് മണിയോടെയാണ് രണ്ടാം നമ്പർ ഷട്ടർ ഉയർത്തിയത്. 30 സെന്റീമീറ്ററാണ് ഷട്ടർ ഉയർത്തിയത്. അണക്കെട്ടിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ടെങ്കിലും ജലനിരപ്പ് കാര്യമായി കുറയാത്ത സാഹചര്യത്തിലാണ് തമിഴ്നാട് മൂന്നാമത്തെ ഷട്ടർ ഉയർത്തിയത്.

മൂന്ന് ഷട്ടറുകളിലൂടെയാണ് നിലവിൽ വെള്ളം പുറത്തേക്ക് പോകുന്നത്. മൂന്നാമത്തെ ഷട്ടർ ഉയർത്തിയതോടെ സെക്കൻഡിൽ 825 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്.

മൂന്നുവർഷത്തിനുശേഷം ഇന്നലെ രാവിലെയാണ് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നത്. സ്പിൽവേയിലെ മൂന്ന്, നാല് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 534 ഘനയടി വെള്ളമാണ് രാവിലെ പുറത്തേക്ക് ഒഴുക്കിയത്. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി രാവിലെ ഏഴുമുതൽ മൂന്നു സൈറണുകൾ മുഴക്കിയിരുന്നു. തുടർന്ന് 7.29-ന് മൂന്നാം നമ്പർ ഷട്ടറും 7.30-ന് നാലാം നമ്പർ ഷട്ടറും ഉയർത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.