കേന്ദ്ര-സംസ്ഥാന പബ്ലിക് സര്‍വ്വീസ് (യു.പി.എസ്.സി) കമ്മീഷൻ വിവിധ തസ്തികളിലായി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ വിവിധ സര്‍വ്വീസുകളിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ മത്സരപരീക്ഷകള്‍ മുഖേന പ്രവേശിപ്പിയ്ക്കുകയെന്നതാണ് പ്രധാന ചുമതല.
നിലവില്‍ വിവിധ തസ്തികളിലായി 64 ഒഴിവുകളിലേക്ക് യു.പി.എസ്.സി വിജ്ഞാപനം പറത്തിറക്കിയിരിക്കുന്നത്. അസിസ്റ്റന്റ് പ്രൊഫസര്‍, അസിസ്റ്റന്റ് ഡിഫന്‍സ് എസ്റ്റേറ്റ് ഓഫീസര്‍, സീനിയര്‍ സയന്റിഫിക് ഓഫീസര്‍ ഗ്രേഡ്-II, അസിസ്റ്റന്റ് ഡയറക്ടര്‍, മെഡിക്കല്‍ ഓഫീസര്‍ എന്നെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച ബിഇ/ബിടെക്/ എം.എസ്.സി / മാസ്റ്റര്‍ ബിരുദം ഉണ്ടായിരിക്കണം.മുകളില്‍ സൂചിപ്പിച്ച ജോലികളില്‍ 2 മുതല്‍ 3 വര്‍ഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട പ്രായപരിധി കുറഞ്ഞത് 30 വയസ് പ്രായമുള്ളവരും 40 വയസില്‍ കൂടാത്തവരുമായിരിക്കണം.
അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 11. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.upsc.gov.in/sites/default/files/Advt-No-15-2021-engl-221021.pdf എന്നതില്‍ ഔദ്യോഗിക അറിയിപ്പ് സന്ദര്‍ശിക്കുക. വെബ്സൈറ്റ് വിലാസം https://www.upsc.gov.in/.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.