മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴ്ത്താനുള്ള ശ്രമം: മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴ്ത്താനുള്ള ശ്രമം: മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് താഴ്ത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു വരികയാണ്. ഇതിന്റെ ഭാഗമായി നിലവില്‍ തുറന്ന മൂന്ന് ഷട്ടറുകള്‍ക്ക് പുറമേ മൂന്ന് ഷട്ടറുകള്‍ കൂടി വീണ്ടും തുറന്നു. ഇതോടെ ആകെ ആറ് ഷട്ടറുകളിലൂടെ ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് കളയുകയാണ്. നേരത്തെ മൂന്ന് ഷട്ടറുകള്‍ 70 സെ.മീ വീതം ഉയര്‍ത്തി ജലം പുറത്തേക്ക് കളയുന്നുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മൂന്ന് ഷട്ടറുകള്‍ 40 സെ.മീ വീതം ഉയര്‍ത്തിയത്.

പുതിയതായി തുറന്ന രണ്ട് ഷട്ടറുകളിലൂടെ സെക്കന്‍ഡില്‍ 1299 ഘനയടി വെള്ളം കൂടി പുറത്തേക്ക് ഒഴുക്കും. ഇതോടെ ആകെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളം 2974 ഘനയടിയാകും. അണക്കെട്ടിലെ രാവിലത്തെ ജലനിരപ്പ് 138.90 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ കൂടുതല്‍ തുറക്കാന്‍ തീരുമാനിച്ചത്.

അതേസമയം ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുന്നില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തമിഴ്‌നാടിനോട് കൂടുതല്‍ വെള്ളം കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലാതെ ജലനിരപ്പ് താഴ്ത്താനാവില്ല. കൂടുതല്‍ വെള്ളം തുറന്ന് വിട്ടതുകൊണ്ട് ആശങ്ക വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ആറ് മണിക്ക് ഷട്ടറുകള്‍ തുറക്കുമെന്നാണ് തമിഴ്‌നാട് അറിയിച്ചത്. എന്നാല്‍ കേരളം ആവിശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നേരത്തെ തുറന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.