ഡൈനിങ് ഏരിയ ഒരു വീടിന്റെ ഏറ്റവും പ്രധാന ഇടമാണ്. കാഴ്ചയില്‍ ആകര്‍ഷകമാകുന്നതോടൊപ്പം തന്നെ സൗകര്യങ്ങള്‍ക്ക് കൂടി മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് ഡൈനിങ് ഏരിയ ഒരുക്കിയെടുക്കേണ്ടത്. വീട്ടിലെ ഏല്ലാവരും തന്നെ മുഖത്തോടു മുഖം നോക്കി ഒരുമിച്ചിരിക്കുന്ന പ്രധാന സ്ഥലവും ഇത് തന്നെയാണല്ലോ. അപ്പോള്‍ മുഖം മിനുക്കേണ്ടത് ആവശ്യമാണ്.
പലപ്പോഴും കുട്ടികള്‍ സമയം ചെലവഴിക്കുന്നതും ഡൈനിങ് ഏരിയയില്‍ തന്നെയാകും. മുതിര്‍ന്നവര്‍ പോലും ലിവിങ് റൂമിലെ മികച്ച സൗകര്യങ്ങളില്‍ നിന്ന് മാറി ചില നേരങ്ങളില്‍ ശാന്തമായിരിക്കാന്‍ ഡൈനിങ് ഏരിയ തിരഞ്ഞെടുക്കാറുണ്ട്.
ഡൈനിങ് ഏരിയയില്‍ അനുയോജ്യമായ ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ആവശ്യത്തില്‍ കൂടുതല്‍ വലിപ്പമുള്ളതോ, ഉപയോഗിക്കാന്‍ കഴിയാത്ത രീതിയില്‍ വലിപ്പം കുറഞ്ഞതോ ആയ ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കാതിരിക്കുക. ഭക്ഷണ സമയത്ത് മാത്രം ഉപയോഗിക്കുക എന്ന ലക്ഷ്യവും വീട്ടില്‍ അംഗസംഖ്യ കുറവുമാണെങ്കില്‍ ആവശ്യ സമയത്ത് മാത്രം കസേര രൂപത്തിലാക്കുകയും മറ്റു സമയങ്ങളില്‍ അത് ചുമരിലേക്ക് ചേര്‍ത്ത വെക്കുകയും ചെയ്യുന്ന തരത്തിലുള്ള കസേരകള്‍ ഉപയോഗിക്കാം. ടേബിളിന്റെ വലിപ്പവും ഇതുപോലെ ക്രമീകരിക്കാം.
എല്ലായ്‌പ്പോഴും ചതുരാകൃതിയിലുള്ള ഡൈനിങ് ടേബിളുകളാണ് കൂടുതല്‍ പേരും ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിനു പകരം നിങ്ങളുടെ ഡൈനിങ് ഏരിയയില്‍ സ്ഥലം ലഭിക്കാന്‍ വൃത്താകൃതിയിലുള്ള ഡൈനിങ് ടേബിള്‍ ഉപയോഗിയാക്കാം. വെളിച്ചം പ്രധാനമാണ്. നമ്മള്‍ ഇരിക്കുന്ന സ്ഥലത്തെ വെളിച്ചം മാനസികാവസ്ഥയെ വലിയതോതില്‍ ബാധിക്കും. ഡൈനിങ് ഏരിയയില്‍ എപ്പോഴും മികച്ച പ്രകാശം അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ മങ്ങിയ വെളിച്ചം നല്‍കുന്ന ബള്‍ബുകള്‍ ഉപയോഗിക്കുന്നതിന് പകരമായി നിഴല്‍ വീഴാത്ത മികച്ച ലൈറ്റുകള്‍ ഉപയോഗിക്കാം. അതുകൊണ്ട് തന്നെ ക്രോസ് ലൈറ്റിങ് രീതികള്‍ ഒഴിവാക്കുകയാണ് നല്ലത്. ഇല്ലെങ്കില്‍ ഡൈനിങ് ഏരിയയില്‍ മങ്ങിയ പ്രതീതി ഉണ്ടാക്കും.
ഡൈനിംഗ് ഏരിയയില്‍ നിങ്ങള്‍ക്ക് ഒരു വശം ഗ്ലാസ് ഉപയോഗിച്ച് മനോഹരമാക്കാം. സ്ഥലം വിശാലമായി തോന്നിക്കാന്‍ ഇത് ഉപകരിക്കും. ആഘോഷ വേളകളിലോ പ്രിയപ്പെട്ടവര്‍ ഒത്തുകൂടുമ്പോഴോ ഇത് കൂടുതല്‍ ആകര്‍ഷകമാക്കും. അല്ലെങ്കില്‍ ഏതെങ്കിലും ദിശയില്‍ ക്യാന്‍വാസില്‍ നിങ്ങളുടെ താല്‍പര്യത്തിനനുസരിച്ചുള്ള ചിത്രങ്ങള്‍ വരയ്ക്കുന്നതും കൂടുതല്‍ സന്തോഷകരമായ അന്തരീക്ഷം പകരും.
കാഴ്ച്ചയില്‍ ഭംഗി തോന്നിപ്പിക്കാനുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനിടെ സൗകര്യങ്ങള്‍ കുറഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ടേബിളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന സമയത്ത് ഓരോരുത്തരും തമ്മില്‍ നിശ്ചിത അകലം പാലിക്കാന്‍ കഴിയണം. കൂടാതെ നിവര്‍ന്നിരിക്കാവുന്ന വിധത്തിലുള്ള കസേരകള്‍ വേണം തിരഞ്ഞെടുക്കാന്‍.
ടേബിള്‍ ആകര്‍ഷകമാക്കാന്‍ വലിയ ട്രേകള്‍, പുഷ്പങ്ങളുള്ള പുരാതന പാത്രങ്ങള്‍, ഫ്രൂട്ട് ബൗളുകള്‍, മെഴുകുതിരി ഹോള്‍ഡറുകള്‍, ഡൈനിങ് ഏരിയയുടെ സമീപത്തായി വലിയ ഇന്‍ഡോര്‍ പ്ലാന്റ് ഉപയോഗിച്ചാല്‍ കൂടുതല്‍ മനോഹരമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.