മത സൗഹാർദത്തിൽ വിള്ളൽ വീഴ്ത്താൻ മാധ്യമങ്ങൾ ശ്രമിക്കരുത്: മാർ തോമസ് തറയിൽ

മത സൗഹാർദത്തിൽ വിള്ളൽ വീഴ്ത്താൻ മാധ്യമങ്ങൾ ശ്രമിക്കരുത്: മാർ തോമസ് തറയിൽ

കൊച്ചി: സിന്യൂസ് സംഘടിപ്പിച്ച 'സിന്യൂസ് ലവേഴ്സ് കോൺഫറൻസ് 2021ഫീൽ ദി ബീറ്റ്' എന്ന ​വെബ്ബിനാർ ഇന്നലെ ഇന്ത്യൻ സമയം വൈകുന്നേരം നാലിന് നടത്തപ്പെട്ടു. ലോകത്തിന്റെ പല ഭാഗത്തുനിന്നും സിന്യൂസിനെ സ്നേഹിക്കുന്നവർ സൂം വഴി ഒരുമിച്ചുകൂടി. സിന്യൂസിന്റെ പന്ഥാവിലെ ഒരു പുതിയ ചുവടുവയ്പായിരുന്നു 'സിന്യൂസ് ലവേഴ്സ് മീറ്റ്.

ബീന സിബിയുടെ ഭക്തി സാന്ദ്രമായ പ്രാർത്ഥന ഗാനത്തോടെ പരിപാടി ആരംഭിച്ചു. റവ ഡോ ജോൺസൻ തേക്കടയിൽ പ്രാരംഭ പ്രാർത്ഥന നടത്തി. കെ.സി.ബി.സി മീഡിയ കമ്മീഷൻ ചെയർമാനും, തലശ്ശേരി രൂപതയുടെ സഹായ മെത്രാനുമായ മാർ ജോസഫ് പാംപ്ലാനി സമ്മേളനം ഉദ്‌ഘാടനം ചെയ്തു.

വർത്തമാന കാലത്ത് സിന്യൂസിന്റെ പ്രാധാന്യം എടുത്തു പറയുകയും ഭാവിയിൽ വിപുലമായ സംവിധാനങ്ങളിലേക്ക് സിന്യൂസ് വളരട്ടെ എന്ന് പിതാവ് ആശംസിക്കുകയും ചെയ്യ്തു. ഒപ്പം ഗീതം മീഡിയ റിലീസ് ചെയ്ത ഗാനത്തിന്റെ പ്രകാശനവും പിതാവ് നിർവഹിച്ചു. ലിസി ഫെർണാണ്ടസ് രചിച്ച് സംഗീതം പകർന്ന്, ഷാൻ ഫെർണാണ്ടസ് ആലപിച്ച്, ജെയിംസ് വി എഫ് നിർമിച്ച ഗാനം മുപ്പത്തിനാലാം സങ്കീർത്തനത്തിന്റെ ഗാനവിഷ്കാരമാണ്.


ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാൻ മാർ തോമസ് തറയിൽ "സാമുദായിക സൗഹാർദ്ദത്തിന് മാധ്യമങ്ങളുടെ പങ്ക്" എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തി. മത സൗഹാർദത്തിൽ വിള്ളൽ വീഴ്ത്താൻ മാധ്യമങ്ങൾ ശ്രമിക്കരുത് എന്ന് അദ്ദേഹം പറഞ്ഞു. സഭയെ വ്രണപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികൾ സമൂഹത്തിലുണ്ടെന്നും ഭിന്നിപ്പ് സാത്താന്റെ സൃഷ്ടിയാണെന്നും പിതാവ് അഭിപ്രായപ്പെട്ടു.

സിന്യൂസ് ചെയർമാൻ, വർഗീസ് തോമസ് സന്ദേശം പങ്ക് വച്ചു. ഗ്ലോബൽ മീഡിയ നെറ്റ് വർക്കിങ് സി.ഇ.ഒ ലിസി ഫെർണാണ്ടസ് ആശംസ പ്രസംഗം നടത്തി. സിന്യൂസ് യൂട്യൂബ് ഹെഡ് ജോസഫ് ദാസൻ സിന്യൂസിന്റെ മൈൽ സ്റ്റോൺസ് വിശദമായി അവതരിപ്പിച്ചു. സിന്യൂസ് ചീഫ് എഡിറ്റർ ജോ കാവാലം സ്വാഗതവും എഡിറ്റോറിയൽ ടീം അംഗം രാജേഷ് കൂത്രപ്പള്ളി കൃതജ്ഞതയും പറഞ്ഞു. സമ്മേളനത്തിന് ശേഷം 'സീറോ അവറിൽ' പങ്കെടുത്തവർ അഭിപ്രായങ്ങൾ പങ്കുവെച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ് കണക്കിന് ആളുകൾ മീറ്റിംഗിൽ പങ്കെടുത്തു. സിന്യൂസ് ബോർഡ്/എക്സിക്യൂട്ടീവ് അംഗങ്ങൾ, വിവിധ രാജ്യങ്ങളുടെ കോർഡിനേറ്റർമാർ, എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ എന്നിവരും മീറ്റിംഗിൽ സജീവമായി പങ്കെടുത്തു. 'സിന്യൂസ് ലവേഴ്സ് കോൺഫറൻസ് 2021 ഫീൽ ദി ബീറ്റ്' വിജയകരമായിരുന്നു എന്ന് സംഘാടകർ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.