സൗദിക്ക് ഐക്യദാർഢ്യം, ലെബനനില്‍ നിന്ന് നയതന്ത്രജ്ഞരെ യുഎഇ തിരിച്ചുവിളിച്ചു

സൗദിക്ക് ഐക്യദാർഢ്യം, ലെബനനില്‍ നിന്ന് നയതന്ത്രജ്ഞരെ യുഎഇ തിരിച്ചുവിളിച്ചു

അബുദബി: ലെബനനില്‍ നിന്ന്  നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് യുണൈറ്റ്ഡ് അറബ് എമിറേറ്റ്സ്. സൗദിക്കെതിരെ ലബനൻ വിവരാവകാശ മന്ത്രി വിവാദപരമായ പ്രസ്​താവന നടത്തിയ പശ്​ചാത്തലത്തിലാണ്​ യുഎഇയുടെ തീരുമാനം.

യെമന്‍ വിഷയത്തില്‍ സൗദി അറേബ്യയ്ക്ക് എതിരെ ലെബനന്‍ പ്രസ്താവന നടത്തിയ സാഹചര്യത്തില്‍ കുവൈറ്റുള്‍പ്പടെയുളള വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ നടപടികളുമായി രംഗത്ത് വന്നിരുന്നു. ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് യുഎഇ പൗരന്മാർക്ക് നിദ്ദേശം നല്‍കുകയും ചെയ്തു. ലെബനനില്‍ നിന്നുളള സാധനങ്ങളുടെ ഇറക്കുമതി സൗദി നിർത്തും. ലബനനിലെ തങ്ങളുടെ അംബാസഡറെ തിരിച്ചു വിളിക്കുകയും 48 മണിക്കൂറിനുള്ളിൽ സൗദിയിലെ ലബനാൻ അംബാസഡ​റോട്​ രാജ്യം വിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.