ഊശാന്താടി (നർമഭാവന-7)

ഊശാന്താടി (നർമഭാവന-7)

ചെമ്പകരാമന്റെ കാലുകൾ ഇടറി..!
അയാൾ ഉമ്മറത്തേക്ക് ചരിഞ്ഞു..!
മൈന അപ്പുണ്ണിയെ ഞോണ്ടി ഉണർത്തി...!
ക്ഷൌരക്കത്തിയുടെ ശകുനം..!
വലിയവായിൽ അപ്പുണ്ണി അലമുറയിട്ടു..!!!
`കുഞ്ഞേ ബാക്കി ചില്ലറ ദേ..അരഭിത്തിയേൽ
വച്ചിട്ടുണ്ട്..'! അപ്പുണ്ണിയുടെ ശ്രദ്ധ മുഴുവൻ,
രാമന്റെ കയ്യിലിരിക്കുന്ന തിളങ്ങുന്ന ... ആ
ക്ഷൌരക്കത്തിയിന്മേൽ ആയിരുന്നു..!!
`കുഞ്ഞേ, വല്ല കപ്പയോ,കാച്ചിലോ,ചേനയോ,
വേലക്കൂലിയായിട്ട് തന്നാൽ മതിയാകും;
മിനിഞ്ഞാന്നു മുതൽ അർദ്ധപട്ടിണിയാ...,
കുഞ്ഞിന്റെ താടിമീശ മുറിക്കട്ടേ...?'
സർവ്വശക്തിയും സമാഹരിച്ച്, അപ്പൂണ്ണി
മുറ്റത്തേക്ക് എടുത്തുചാടി...!
ഒരു ഒന്നൊന്നര `ധീംതരികിടതോം' ചാട്ടം.!!
എന്തൊരു മറിമായം.. ദേ..കിടക്കന്നൂ...
ചക്കവെട്ടിയിട്ടതുപോലെ രാമനും..!

അപ്പുണ്ണി ശരവേഗം അപ്രത്യക്ഷനായി..!
അപ്പുണ്ണിയെ അവിടെങ്ങും, മഴിയിട്ട്
നോക്കിയിട്ടും മൈന കണ്ടില്ല..!!!
പനയമ്പാലത്തോട്ടിലെ മണൽ കോരിയിട്ട,
ചരിഞ്ഞ മുറ്റത്ത്, അപ്പുണ്ണി ....
കാലുതെന്നി വീണു.!
ആറടി താഴ്ചയുള്ള താഴത്തേഖണ്ഡത്തിൽ,
ഞരക്കവും മൂളലൂം..!!
രക്ഷപെടുത്തൽ സേവനം ആരംഭിച്ചു..!
മുക്കൂറിൽനിന്നും, നെടുങ്ങാടപ്പള്ളീന്നും,
പരദൂഷണത്തിെന്റെ പാരമ്പര്യമുള്ള....,
നല്ല-ശമര്യക്കാർ ഓടിക്കൂടി!!
മരച്ചില്ലകളിലേക്കുള്ള നോട്ടം തുടർന്നു!
`ഇങ്ങോട്ട് ഇറങ്ങി വരുന്നോ..; അതോ ഞാൻ
അങ്ങോട്ട് കയറി വരണോ..?'
`ആറ്റുകാലമ്മച്ചിയാണ സത്യം.., ഇന്നു നിന്റെ
താടി എടുത്തിട്ടുതന്നേ ബാക്കി കാര്യം'!!
കുശുകുശുപ്പകൾ .. ആക്രോശങ്ങളായി..!!
(എന്നിട്ടെന്തുണ്ടായി?)

(അടുത്തലക്കത്തിൽ)....


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26