ക്രിസ്തു ( കവിത )

ക്രിസ്തു ( കവിത )

കാലിത്തൊഴുത്തിൽ നിന്ന്

കാൽവരിയിലേക്ക് 

നടന്നു പോയവൻ ക്രിസ്തു,

പാതാളത്തിൽ നിന്ന്

പറുദീസയിലേക്കുള്ള

വഴി കാണിച്ചു നീ

ഒരു വാക്കാലൊരു

നോട്ടത്താൽലൊരു

സ്പർശനത്താൽ

സൗഖ്യവും നൽകി നീ

വീശിയടിക്കുന്ന കാറ്റിനേയും

അലറുന്ന കടലിനേയും, 

ശാന്തമാക്കി നീ 

അഞ്ചപ്പവും രണ്ടു മീനും

അയ്യായിരങ്ങൾക്കായ്

ഒരുക്കി അപ്പമായി നീ

പറയാനേറെയുണ്ട് അറുതിയില്ലാതെ...

പണ്ടൊരു നാൾ

എന്നിലെയെനിക്കു

നേരെ കൈചൂണ്ടി 

പാപിനി മഗ്ദലേനാമേരിക്ക്

മോക്ഷംകൊടുത്ത 

നിൻവിധി വാക്യം

കേട്ട നേരമെന്നുള്ളിലെ

കല്ലുകളൊക്കെയും 

താഴെ വീണു,

എങ്കിലും ചാട്ടയാലടിച്ചും

ക്രൂരമായ് വിധിച്ചും

കുന്തത്താൽ ഹൃദയം

കുത്തിത്തുറന്നും ഞാൻ......

ഒടുവിൽ മൂന്നാം ദിവസം 

മരണത്തിൽ നിന്നും

ഉയിർത്തുവന്നെൻ 

കണ്ണുകൾ തുറന്നു നീ...

ഇനി, 

വഴി തെറ്റാതെ

വീഴാതെ നടക്കണം

മാപ്പേകി നീയെൻ - 

കൈ പിടിക്കണം ...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26