അങ്ങാടിമുറ്റം സോമശേഖരനാണേൽ..,
പ്രായം...കേവലം പതിനാറുമാത്രം..!
നാസികക്കുതാഴെ പൊടിമീശകൾ..,
ദാ വന്നൂ..വന്നില്ലെന്നമട്ടിൽ,
നാണിച്ചു നിൽക്കുന്നു.!
പമ്പാനദിക്ക് അക്കരെ, ചെറുകോലുള്ള 'ഐ.റ്റി.ഐ.'യിൽ,
ഇലക്ട്രീഷ്യന് പഠിക്കുവാൻ മോഹം!
അമ്മയോട് ആഗ്രഹം പറഞ്ഞു.!
"ചാക്കോച്ചീ..., നീ അപ്പനോടു പറയെടാ.."
കുഞ്ഞേലിയുടെ തണുപ്പൻ പ്രതികരണം!
തിരുവായ്ക് എതിർവാ ഇല്ലാത്ത,
ഒന്നൊന്നര ചക്കിട്ടമുറ്റമല്ലിയോ.!
അപ്പന്റെ കാലം മുതൽ, തെങ്ങിൻ തോപ്പും,
നെൽപാടങ്ങളും, കരിമ്പിൻ തോട്ടവും
കൈകാര്യം ചെയ്യേണ്ടി-വന്നു.! ചില്ലറക്ക്,
വെലക്കൊന്നും ഇല്ലായിരുന്നു.!
'ആലപ്പു-യ'ക്കു പോകാൻ, ജോലിക്കാർ ഏറെയുണ്ട്!
തുടർപഠനം ആവശ്യമാണെന്ന് കുഞ്ഞേലി കൽപ്പിച്ചു!
ഏലപ്പാറേന്ന്, പെട്ടിക്കണക്കിന്
ചായപ്പൊടി സംഘടിപ്പിച്ചോണ്ടുവന്ന്,
എല്ലാം തരം തിരിച്ച് തൂക്കി വിൽക്കുന്ന
തടിയൂരങ്ങാടിയിലേ കച്ചവടം
തരക്കേടില്ലാതെ നടത്തുന്നു!
നാട്ടുകാർക്ക് വിലയിളവുണ്ട്.!
മുറ്റത്തേ തടി-ച്ചക്കിൽ ആട്ടിയെടുക്കുന്ന
വെളിച്ചെണ്ണയും, ശർക്കരയും
ഇവിടെ വിറ്റഴിക്കുന്നു.!
കരിമ്പാട്ടാനും, പറമ്പിൽ പണിയാനും,
ധാരാളം ജോലിക്കാരും.!
മറ്റു ഭാഷകൾ പഠിക്കാൻ മോഹമേറി..!
ചാക്കോച്ചൻ 'നിരാഹാരം' പ്രഖ്യാപിച്ചു..!
അങ്ങനെ ദിനരാത്രങ്ങൾ കടന്നുപോയി..!
അനങ്ങാപാറപോലെ അപ്പനും.!
ഈശ്വരപിള്ളവൈദ്യരച്ചനുമായി..,
കുഞ്ഞുചെറുക്കനും, കുഞ്ഞേലിയും,
കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു.!
സോമശേഖരൻ.., വൈദ്യരഛന്റെ
നേരിട്ടുള്ള ആയൂർവേദ പഠനത്തിൽ
ആമഗ്നനായി; ഒരു ഒന്നൊന്നര നിമഞ്ജനം.!
ചാക്കോച്ചൻ്റെ മുംബയിലേക്കുള്ളതായ
ജോലിതേടൽ മോഹം, താൽക്കാലികമായി
അരീക്കുഴിവെള്ളച്ചാട്ടത്തിലേ കുമിളകളേ-
പ്പോലെ തകർന്നുടഞ്ഞു..!
പക്ഷേ, അവൻ ആശവിട്ടില്ല...!
"ആകെയുള്ള സന്തതിയോടെന്തിനാ വാശി?
അവൻ പോയി പഠിച്ചോട്ടെന്നേ.!"
കുഞ്ഞേലി പറയുന്നതിൽ ഒരല്പം കാര്യം
ഉള്ളതായി അപ്പൻ തിരിച്ചറിഞ്ഞു..!
കുഞ്ഞുചെറുക്കൻ, മകൻ്റെ തുടർപഠനം അനുവദിച്ചു.!
പമ്പാനദിയുടെ മറുകരയിൽ, ചെറുകോലുള്ള
'ഐ.റ്റി.ഐ-യിൽ', പ്രവേശനം കിട്ടി...!'
പുതിയ മാനം.., പുതിയ രീതിയിലുള്ള പഠനം.!
സാറന്മാരൊക്കെ എപ്പോഴും സായിപ്പിന്റെ
മറുഭാഷയിൽ സംസാരിച്ച് നടക്കുന്നു..!
വിദ്യാഭ്യാസസ്ഥാപനത്തിന്റെ ഭക്ഷണ-
ശാലയിലും, ആംഗ്ലേയഭാഷയുടെ മാസ്മരലോകം.!
തകടിമുറ്റത്തേ വർക്കിസാറിൻ്റ കടിച്ചാൽ
പൊട്ടാത്ത ഇംഗ്ളീഷാണേ ഇംഗ്ളീഷ്.!
'പഠിക്കുന്നതൊക്കെ നല്ല കാര്യംതന്നെ;
പക്ഷേ, വടക്കേ ചന്തേലേ ശനിയാഴ്ച്ച
കച്ചവടം നീ നടത്തണം.!' ഓണം വരവായി!
മാവേലിമന്നനെ എതിരേൽക്കാൻ..,
കരകമ്പോളങ്ങളങ്ങളിൽ മത്സരമായി.!
ശർക്കരക്കും, വെളിച്ചെണ്ണക്കും ധാരാളം
ആവശ്യക്കാരായി.!
…………………………( തു ട രും )...............................
മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.