പ്രണയനീർതോട്ടിലെ മാൻപേടകൾ (ഭാഗം-5)

പ്രണയനീർതോട്ടിലെ മാൻപേടകൾ (ഭാഗം-5)

നേരം പരപരാ പുലർന്നു വരുന്നതേയുള്ളു..!
പാളവെച്ചുകെട്ടിയ ചൂരൽകൊട്ടയിൽ.,
ഞൊണ്ടി, ഞൊണ്ടി, ചാളവിൽപ്പനക്കെത്തുന്ന
'കൊക്കാവള്ളി കിട്ടാപ്പി' കൂവിവിളിച്ചു വരുന്ന-
തുപോലെ, കൊച്ചാപ്പിച്ചൻ കുശിനിയിലെത്തി.!
'എ-ഡിയേ.., എൻ്റെ കട്ടനെന്തിയേ-ഡീീ.?'
അടുക്കളമുറ്റത്തേ കാപ്പിമരത്തേൽ,
നടുവിന് കുത്തിപ്പിടിച്ചുനിന്ന്, കുഞ്ഞേലി
'ഗ്വാ..ഗ്വാ' വെക്കുന്നു.!
'വെളുപ്പാൻകാലത്ത് പഴങ്ങഞ്ഞി പാടില്ല;
താനെന്താടോ മറന്നുപോയോ..?'
കുഞ്ഞേലിയാമ്മക്ക് മുണ്ടാട്ടം പോയി..!
'തനിക്കെന്താ...മുണ്ടാട്ടം പോയോ..?'
ആശയവിനിമയം നടത്താൻ കുഞ്ഞേലി
ഏറെ ശ്രമിച്ചു..; പക്ഷേ സാധിച്ചില്ല..!
കൊച്ചാപ്പിക്കാണേൽ നല്ല കലിപ്പും.;
ആപാദചൂഢം എന്നൊക്കെ പറയാം.!
നോക്കിനിന്നപ്പോൾ, കൊച്ചാപ്പിക്കും
അടിവയറ്റീന്നൊരു 'കിശു-കിശാ' എടുപ്പ്..!
അതിയാനെ കുഞ്ഞേലി കാര്യങ്ങൾ ധരിപ്പിച്ചു.!
നിന്നനിൽപ്പിൽ.., കുശിനിയോരം,
കൊച്ചാപ്പി മുട്ടിന്മേൽ ഇരുന്നു!
സ്വർഗ്ഗത്തോളം മിഴികൾ ഉയർത്തി
ആവോളം പ്രാർത്ഥിച്ചു.!
പ്രാർത്ഥന കഴിഞ്ഞ്..., സ്നേഹപൂർവ്വം
അയാൾ, അവരുടടെ മുതുക് തടവി.!
'ദേഹം ഉലയുവാൻ പാടില്ല.! വയസ്സും
ഏറിയിതല്ലേ.; ഗർഭഛിദ്രം ഉണ്ടാകാം.!'
അയലത്തെ ഈശ്വരപിള്ളവൈദ്യർ
സ്നേഹപൂർവ്വം ഇരുവരേയും അറിയിച്ചു!
ശുഭോദാർക്കമായ ദിനരാത്രങ്ങൾ കൂട്ടെത്തി!
കാര്യങ്ങളുടെ കിടപ്പ്., കുഞ്ഞേലിക്കും..
ഏറെക്കുറെ ബോധ്യമായി.!
ചക്കിട്ടമുറ്റത്തേവീടിൻ്റെ മുറ്റം നിറയേ.,
അമ്പിളിമാമൻ പ്രകാശം വാരി വിതറി!
അന്ന് ആ വീട്ടിൽ, ഒരു ഉണ്ണി പിറന്നു.!
അവന്റെ മാമോദീസ്സാപേരാണ്..
'ഉലഹന്നാൻ ചാക്കോച്ചി..!'
അമിതമായ ബാലശൂല കാരണം, പാറേ-
പ്പള്ളിക്കൂടത്തിന്റെ പടിപ്പുര,
ആദ്യമായി കണ്ടപ്പോൾ,കുഞ്ഞേലി
കുട്ടാസ്സിന് കൃത്യം ആറുവയസ്സ്..!
പന്ത്രണ്ടാം വയസ്സിൽ, 'കൊച്ചാക്കോച്ചൻ'
അഞ്ചാംതരം പാസ്സായി.! വിദ്യാഭ്യാസത്തിന്റെ..
ഒരു മദ്ധ്യബിന്ദു കടന്നതായി,
'കൊച്ചൻ' പ്രഖ്യാപിച്ചു..!
കുഞ്ഞുചെറുക്കനും അതു ബോധിച്ചു..!
'അത്യാവശ്യം..കൂട്ടിവായിക്കാനും,
കണക്ക് കൂട്ടാനും, കുറയ്കാനും
പഠിച്ചില്ലേ; അതുതന്നേ ധാരാളം.!'
'നാളെ മുതൽ, അങ്ങാടീൽ കൂടിക്കോ..!'
കുഞ്ഞേലി കടുത്ത നീരസം അറിയിച്ചു.!
തൊട്ടടുത്തുള്ള മതാപ്പാറയിലെ
വലിയ പള്ളിക്കുടത്തിൽ, ചാക്കോച്ചിയെ
ചേർത്തു.! അങ്ങാടിമുറ്റത്തെ
ഈശ്വരപിള്ളവൈദ്യരുടെ മകൻ
'സോമശേഖരനും' അതേ വിദ്യാലയ-
ത്തിലേ പഠിതാവാണ്..!!
പരസ്പരം തോളിൽ കയ്യിട്ടുംകൊണ്ട്.,
മന്ദം നടന്നുപോകും.!
പ്രാഥമപള്ളിക്കൂടത്തിലേ ബാല്യകാലം
ഓർമ്മകളിൽനിന്നും പൊക്കിയെടുക്കും.!
കാലക്രമേണ പഠനത്തിൽ ഊർജ്ജമേറി!
പതിനെട്ടാം വയസ്സിന്റെ പടിവാതിലിൽ...,
ഉലഹന്നാൻ ചാക്കോച്ചൻ, മുട്ടി വിളിച്ചു..!!
മേൽചുണ്ടിനുമുകളിൽ, അങ്ങിങ്ങായി
കറുത്ത മൃദുകുന്തളങ്ങളുടെ വരവായി..!
ഇരുവരും പത്താംക്ളാസ്സു പാസ്സായി.!

…………………………( തു ട രും )...............................

മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.