മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേത് സമുദായത്തിന്റെ ശബ്ദം : കത്തോലിക്ക കോണ്‍ഗ്രസ്

 മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേത് സമുദായത്തിന്റെ ശബ്ദം : കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: നര്‍കോട്ടിക്, ലവ് ജിഹാദ് പ്രശ്‌നങ്ങള്‍ സ്വന്തം സമുദായത്തോട് പങ്ക് വെച്ചതിന്റെ പേരില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ കേസില്‍ പെടുത്താനുള്ള നീക്കം അപലപനീയമാണെന്നും അദ്ദേഹത്തിന്റെ ഒപ്പം സമുദായം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി.

മാര്‍ കല്ലറങ്ങാട്ട് പറഞ്ഞത് സമുദായത്തിന്റെ ആശങ്കയും ശബ്ദവുമാണ്. അദ്ദേഹം ഉന്നയിച്ച സാമൂഹ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരിഹരിക്കുകയുമാണ് വേണ്ടത്. ഇത്തരം വിഷയങ്ങള്‍ക്ക് നിരവധി ഉദാഹരണങ്ങള്‍ ഈ നാളുകളില്‍ തന്നെ ഉണ്ടാകുന്നുണ്ട്. അതില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനും ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുമുള്ള ശ്രമമാണ് ഇപ്പോള്‍ ഈ നീക്കങ്ങള്‍ക്കു പിന്നില്‍. നര്‍കോട്ടിക്, ലവ് ജിഹാദുകളിലൂടെ സമൂഹത്തില്‍ ഗുരുതരമായ കുറ്റകൃത്യം ചെയ്യുന്നവരെ തള്ളി പറയുവാന്‍ ഇമാം കൗണ്‍സില്‍ തയ്യാറാകണം. അവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാന്‍ ഇമാം കൗണ്‍സില്‍ മുന്‍കൈ എടുക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങള്‍ അവസാനിക്കുമ്പോള്‍ സമുദായ സൗഹാര്‍ദ്ദം വളരുമെന്നതില്‍ സംശയമില്ല. അതിനു എല്ലാ സമുദായങ്ങളും കൈകോര്‍ക്കണം.

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ ബിജു പറയന്നിലം അധ്യക്ഷത വഹിച്ച മീറ്റിംഗില്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ഡോ ജോബി കാക്കശ്ശേരി,അഡ്വ പി റ്റി ചാക്കോ,തോമസ് പീടികയില്‍, രാജേഷ് ജോണ്‍, ഡോ ജോസുകുട്ടി ഒഴുകയില്‍, ടെസ്സി ബിജു, ബെന്നി ആന്റണി, ജോസകുട്ടി മടപ്പള്ളില്‍, ബേബി പെരുമാലില്‍ എന്നിവര്‍ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.