ദുബായിൽ യുഎഇ പാസ്പോർട്ട് പുതുക്കാൻ ഏഴ് മിനിറ്റ്

ദുബായിൽ യുഎഇ പാസ്പോർട്ട് പുതുക്കാൻ ഏഴ്  മിനിറ്റ്

സമ്പൂർണ ഡിജിറ്റൽ പരിവർത്തനത്തിലുടെ ഇടപാടുകൾ ഏറ്റവും വേഗത്തിലാക്കി ജിഡിആർഎഫ്എ ദുബായ്

യുഎഇ: ദുബായിൽ ഇനി യുഎഇ പാസ്പോർട്ടുകൾ പുതുക്കാൻ ഏഴ് മിനിറ്റ് മതി. മുൻപ് ഈ നടപടിയ്‌ക്ക് എടുത്തിരുന്ന സമയം 35 മിനിറ്റായിരുന്നു. ജിഡിആർഎഫ്എ ദുബായ് ആസ്ഥാനത്തുള്ള ലോക്കൽ പാസ്പോർട്ട് സെക്ഷൻ സന്ദർശന വേളയിലാണ് ലഫ്റ്റനന്റ് ജനറൽ ഇക്കാര്യം വെളിപ്പെടുത്തിയത്.  2019 മുതൽ 2021 കാലയളവിൽ 128000 ലധികം ഇടപാടുകളാണ് സിറ്റിസൻഷിപ്പ് ആൻഡ് ഐഡന്റിറ്റി അഫേഴ്സ് ഡിപ്പാർട്ട്മെന്റ് പൂർത്തീകരിച്ചത്.

ചില സേവനങ്ങൾ നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കി യുഎഇയിലെ ഏറ്റവും വേഗതയേറിയ സർക്കാർ വകുപ്പുകളിലൊന്നായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മാറി. ദ്രുതഗതിയിലുള്ള ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഡ്രൈവാണ് ഇത്തരത്തിലുള്ള മുന്നേറ്റത്തിന് പിന്നിലെന്ന് ജിഡിആർഎഫ്എ-ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ- മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു . സ്മാർട്ട് ആപ്ലിക്കേഷൻ സംവിധാനം, ഐഡന്റിറ്റി, പൗരത്വം, പാസ്പോർട്ട് രേഖകൾ എന്നിവ സ്വീകരിക്കുന്നതിനുള്ള 20 തലങ്ങളെ എല്ലാംകൂടി ഒരു ഘട്ടമായി വെട്ടിച്ചുരുക്കിയെന്ന് ജിഡിആർഎഫ്എ മേധാവി പറഞ്ഞു.

പൊതുജനങ്ങൾക്കായുള്ള എല്ലാ സേവനങ്ങളും,ഇമാറാത്തി പാസ്‌പോർട്ട് പുതുക്കൽ അഭ്യർത്ഥനകളും സ്‌മാർട്ട് ആപ്ലിക്കേഷനുകൾ വഴിയോ, ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ 3-ലെ ഉപഭോക്തൃ സന്തോഷ കേന്ദ്രം വഴിയോ 24 മണിക്കൂറും ചെയ്യാമെന്ന് ജിഡിആർഎഫ്എ-ദുബായ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.