മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. 1000 കോടിക്ക് മുകളില്‍ മൂല്യമുള്ള സ്വത്തുക്കളാണ് 1998ലെ ബിനാമി പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷന്‍ നിയമ്രകാരം ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ജരന്ദേശ്വറിലെ പഞ്ചസാര ഫാക്ടറി, ഗോവയിലെ റിസോര്‍ട്ട്, ഡല്‍ഹിയിലെ ഓഫീസ്, ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി എന്നിവ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടും.
പവാറുമായി ബന്ധമുള്ള വിവിധ സംസ്ഥാനങ്ങളിലെ 1,000 കോടിയിലധികം രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജരന്ദേശ്വറിലെ പഞ്ചസാര ഫാക്ടറിക്ക് മാത്രം 600 കോടി മൂല്യമാണ് കണക്കാക്കുന്നത്. ഗോവയിലെ റിസോര്‍ട്ടിന് 250 കോടിയും ദക്ഷണ ഡല്‍ഹിയിലുള്ള ഫാളാറ്റിന് 20 കോടിയും ഓഫീസ് കെട്ടിടത്തിന് 25 കോടി രൂപയുമാണ് മൂല്യം കണക്കാക്കുന്നത്.
ഇതിന് പുറമേ മഹാരാഷ്ട്രയിലെ 27 വസ്തുവകകളും ആദായനികുതി വകുപ്പ് താല്‍ക്കാലികമായി കണ്ടുകെട്ടിയിട്ടുണ്ട്. ഈ ഭൂമിയുടെ മൊത്തം മൂല്യം 500 കോടിയോളം വരുമെന്നാണ് കണക്കാക്കുന്നത്. ഈ സ്വത്തുക്കളെല്ലാം അജിത് പവാറിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും ഉടമസ്ഥതയിലുള്ളതാണെന്നാണ് കരുതുന്നത്. ഇടപാടുകള്‍ തെളിയിക്കാന്‍ 90 ദിവസത്തെ സമയമാണ് പവാറിന് അനുവദിച്ചിരിക്കുന്നത്.
എന്‍സിപി നേതാക്കള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ നടപടിയുടെ ഭാഗമായി നേരത്തെ, സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍.സി.പി നേതാവും മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയുമായ അനില്‍ ദേശ്മുഖ് അറസ്റ്റിലായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.