യു.എ.പി.എ നിലനില്‍ക്കില്ലെന്നും ഹൈക്കോടതി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നാ സുരേഷ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതികള്‍ക്കും ജാമ്യം. എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും ജാമ്യാപേക്ഷകളിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി. കേസില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജാമ്യം നിഷേധിച്ച എന്‍.ഐ.എ കോടതി ഉത്തരവ് ചോദ്യം ചെയ്താണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്നും തങ്ങള്‍ക്കെതിരെ യു.എ.പി.എ ചുമത്തുവാന്‍ തക്ക തെളിവുകള്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ലെന്നുമായിരുന്നു സ്വപ്‌നയും സരിത്തുമടക്കമുള്ള പ്രതികളുടെ വാദം. ഇത് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരായി കൃത്യമായ തെളിവുകളുണ്ടെന്ന് എന്‍.ഐ.എകോടതിയെ അറിയിച്ചിരുന്നു.
കേസില്‍ പ്രതികളായ സ്വപ്‌നയ്ക്കും സരിതിനും പുറമേ റബിന്‍സ്, മുഹമ്മദ് ഷാഫി, എം.എം. ജലാല്‍ എന്നിവര്‍ക്കും ജാമ്യം അനുവദിച്ചു. മറ്റൊരു പ്രതി സന്ദീപിന് കഴിഞ്ഞ മാസം ജാമ്യം ലഭിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.