അബുദബിയിലെ സ്വകാര്യ ആശുപത്രികളെല്ലാം കോവിഡ് മുക്തമായെന്ന് അധികൃതർ

അബുദബിയിലെ സ്വകാര്യ ആശുപത്രികളെല്ലാം കോവിഡ് മുക്തമായെന്ന് അധികൃതർ

അബുദബി: എമിറേറ്റിലെ സ്വകാര്യ ആശുപത്രികളെല്ലാം കോവിഡ് കേസുകളില്‍ നിന്നും മുക്തമായെന്ന് അബുദബി ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഡ് രോഗികള്‍ ഉള്‍പ്പടെ പകർച്ചാവ്യാധി ചികിത്സയ്ക്കായുളള സമർപ്പിത ആശുപത്രിയായി അബുദബിയിലെ അല്‍ റഹ്ബ ആശുപത്രിയെ പ്രഖ്യാപിച്ചു. കോവിഡ് രോഗികള്‍ക്കായി അബുദബിയിലെ റഹ്ബ ആശുപത്രി, അലൈനിലെ അലൈന്‍ ആശുപത്രി, വിവിധ ഫീല്‍ഡ് ആശുപത്രികള്‍ എന്നിവയിലെ സേവനം തുടരും. അല്‍ റഹ്ബയിലെ കിടക്കകളുടെ എണ്ണം 250 ആയി ഉയർത്തിയിട്ടുണ്ട്. 140 കിടക്കകള്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നവർക്കുവേണ്ടിയുളളതാണ്.

ഖലീഫ മെഡിക്കല്‍ സിറ്റിയും കോവിഡ് മുക്തമായതായി അധികൃതർ അറിയിച്ചു. മറ്റ് രോഗങ്ങള്‍ക്കുളള ചികിത്സയും ആരംഭിക്കുകയാണെന്നും അധികൃത‍ർ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.