മുംബൈ: സമീര്‍ വാംഖഡെയ്ക്കെതിരെ ആരോപണങ്ങളുമായി വീണ്ടും മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. വളരെ വിലകൂടിയ വസ്ത്രങ്ങളും വാച്ചുമാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടറായ വാംഖഡെ ധരിക്കുന്നതെന്നും സത്യസന്ധനും നീതിമാനുമായ ഒരു ഉദ്യോഗസ്ഥന് താങ്ങാവുന്നതിലും അധികമാണ് ഇവയുടെ വിലയെന്നും മാലിക് വ്യക്തമാക്കി.
വാംഖഡെ ധരിച്ച പാന്റിന് ഒരു ലക്ഷമാണ് വില. ഷര്‍ട്ടിന് 70,000-ല്‍ അധികം വിലവരും. വാച്ചുകള്‍ക്ക് 25-50 ലക്ഷവും. എങ്ങനെയാണ് സത്യസന്ധനും നീതിമാനുമായ ഒരു ഉദ്യോഗസ്ഥന് ഇത്രയും വില കൂടിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ സാധിക്കുക എന്നായിരുന്നു മാലികിന്റെ ചോദ്യം.
ആളുകളെ കേസില്‍ കുടുക്കി കോടികളാണ് വാംഖഡെ തട്ടിയെടുത്തിട്ടുള്ളതെന്നും മാലിക് ആരോപിച്ചു. കാര്യങ്ങള്‍ നടപ്പാക്കാന്‍ വാംഖഡെയ്ക്ക് സ്വകാര്യ സേനയുണ്ടെന്നും ആളുകളെ വാംഖഡെ കള്ളക്കേസുകളില്‍ കുടുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.