കുവൈറ്റ് സിറ്റി: മലയാളം മിഷൻ എസ്.എം.സി.എ കുവൈറ്റ് മേഖല കേരളപ്പിറവിദിനാഘോഷവും മലയാള മാസാചരണത്തിൻ്റെ വിളംബരവും ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ചു. എസ്.എം.സി.എ കുവൈറ്റ് വൈസ് പ്രസിഡൻ്റ് ഷാജിമോൻ ഈരേത്രയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ദീപിക ദിനപത്രത്തിൻ്റെ അസ്സോസിയേറ്റ് എഡിറ്ററും, ഡൽഹി ബ്യൂറോ ചീഫും വേൾഡ് മലയാളി പ്രസ്സ് ക്ലബ് പ്രസിഡൻ്റുമായ ജോർജ് എബ്രഹാം കള്ളിവയലിൽ ഉദ്ഘാടനം ചെയ്തു.
അമ്മിഞ്ഞപാലിനോളം മാധുര്യമുള്ള മാതൃഭാഷയിലൂടെ മാത്രമേ സ്വത്വബോധവും സാംസ്ക്കാരിക തനിമയും നിലനിർത്താൻ ഒരു സമൂഹത്തിന് സാധിക്കുകയുള്ളൂയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാള മാസാചരണത്തിൻ്റെയും " രചനാ പൂരത്തിൻ്റയും" പോസ്റ്ററുകളും അദ്ദേഹം പ്രകാശനം ചെയ്തു.
മലയാളമാസാചരണത്തിൻ്റെ ഭാഗമായി നവംബർ മാസത്തിൽ നടക്കുന്ന പ്രഭാഷണ പരമ്പരകളലിലെ ആദ്യ പ്രഭാഷണവും മാസാചരണത്തിൻ്റെ ഉത്ഘാടനവും നവംബർ 5 വെള്ളിയാഴ്ച വൈകിട്ട് 6.30ന് നടക്കും. യുവതലമുറയിലെ ശ്രദ്ധേയനായ കഥാകൃത്തും, തിരക്കഥാകൃത്തുമായ ജോസ്‌ലെറ്റ് ജോസഫ് ആദ്യ പ്രഭാഷണം നടത്തും. ഈ അവസരത്തിൽ മേഖലയിലെ എല്ലാ കുട്ടികളും പങ്കെടുക്കുന്ന ഭാഷാ പ്രതിജ്ഞയും ഉണ്ടായിരിക്കുന്നതാണ്. തുടർ ദിവസങ്ങളിൽ ഡോ.സെബാസ്റ്റ്യൻ ജോസഫ്, ജോമോൻ മങ്കുഴിക്കരി, റവ.ഡോ. സി.ഡി.സെബാസ്റ്റ്യൻ എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണങ്ങൾ നടത്തും.
എസ്.എം.സി.എ കുവൈറ്റ് മേഖലക്കു കീഴിലെ വിവിധ പഠന കേന്ദ്രങ്ങൾ ഓരോ ആഴ്ചയിലെയും പരിപാടികൾക്ക് നേതൃത്വം നൽകും. മുതിർന്നവരുടെയും കുട്ടികളുടെയും സർഗ്ഗ പ്രതിഭ വളർത്തുന്നതിനു വേണ്ടി "രചനാ പൂരം" എന്ന് പേരിട്ടിരിക്കുന്ന അനുബന്ധ പരിപാടിയിലേക്ക് നിർദേശിച്ചിരിക്കുന്ന എല്ലാവരുടെയും സർഗ്ഗ സൃഷ്ടികൾ അയച്ച് തരണമെന്നും തെരെഞ്ഞെടുക്കപ്പെടുന്നവ മലയാളം മിഷൻ എസ്.എം.സി.എ മേഖല അണിയിച്ചൊരുക്കുന്ന ഡിജിറ്റൽ മാഗസിനിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതാണെന്ന് പരിപാടികൾ വിശദീകരിച്ചു കൊണ്ട് മലയാളം മിഷൻ എസ്.എം.സി.എ അക്കാഡമിക് കോർഡിനേറ്റർ ബോബി തോമസ് അറിയിച്ചു.
മേഖലയിലെ അധ്യാപകർ അവതരിപ്പിക്കുന്ന "സുവർണ്ണ തൂലിക" വീഡിയോ പംക്തിയിൽ മലയാളത്തിൻ്റെ എക്കാലത്തെയും പ്രിയ കവയത്രി സി.മേരി ബനീഞ്ഞയെ ടോമി സിറിയക് കുട്ടികൾക്കായി പരിചയപ്പെടുത്തി.
യോഗത്തിന് എസ്.എം.സി.എ ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കഴിയിൽ സ്വാഗതവും ട്രഷറർ സാലു പീറ്റർ നന്ദിയും പറഞ്ഞു. ബിബിൻ മാത്യു യോഗത്തിൻ്റെ അവതാരകനായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.