യുഎഇയില്‍ എണ്ണ ഇതരമേഖലയില്‍ ഉണർവ്വ് പ്രകടം

യുഎഇയില്‍ എണ്ണ ഇതരമേഖലയില്‍ ഉണർവ്വ് പ്രകടം

ദുബായ്: യുഎഇയില്‍ എണ്ണ ഇതരമേഖലയില്‍ സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറില്‍ ഗണ്യമായ ഉണർവ്വ് പ്രകടമായതായി ഇന്‍ഡക്സ് റിപ്പോർട്ട്. ഒക്ടോബറില്‍ എക്സ്പോ 2020 ആരംഭിച്ചതോടെ വാണിജ്യ വിനോദസഞ്ചാരം ഉള്‍പ്പടെയുളള മേഖലകളില്‍ കുതിപ്പുണ്ടെന്ന് ഐഎച്ച്എസ് മാർക്കിറ്റ് യുഎഇ പർച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡക്സ് വ്യക്തമാക്കുന്നു. സ്വകാര്യകമ്പനികളില്‍ നിന്നും മാസം തോറും ലഭിക്കുന്ന സർവ്വെകളെ അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തല്‍.

ഭാവിയിലേക്കുളള പ്രവർത്തനങ്ങളിലേക്കുളള ആത്മവിശ്വാസം പല കമ്പനികളിലും പ്രകടമായെന്നും വിലയിരുത്തല്‍ വ്യക്തമാക്കുന്നു.
പർച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡക്സ് സെപ്റ്റംബറില്‍ 53.3 ആയിരുന്നത് ഒക്ടോബറില്‍ 55.7 ആയി ഉയർന്നു. 2019 ജൂണിന് ശേഷമുളള ഏറ്റവും ഉയർന്ന നിരക്കാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.