ഷൈനി ഗില്‍ബര്‍ട്ടിനെ വിളിച്ചു: 'എങ്ങനെയെങ്കിലും രക്ഷിക്കണം'; ഭര്‍ത്താവിനെ ഉപേക്ഷിച്ച് മതം മാറാന്‍ പോയ യുവതിയ്ക്ക് ഒടുവില്‍ മനം മാറ്റം

ഷൈനി ഗില്‍ബര്‍ട്ടിനെ വിളിച്ചു: 'എങ്ങനെയെങ്കിലും രക്ഷിക്കണം'; ഭര്‍ത്താവിനെ ഉപേക്ഷിച്ച് മതം മാറാന്‍ പോയ യുവതിയ്ക്ക് ഒടുവില്‍ മനം മാറ്റം

'മുപ്പതോളം പെണ്‍കുട്ടികള്‍ ഇപ്പോഴും മതപഠന കേന്ദ്രത്തില്‍ കഴിയുന്നുണ്ട്. ചിലര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു' - ഷൈനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

മലപ്പുറം: മതം മാറ്റ മാഫിയയുടെ സ്വാധീനത്തില്‍ പെട്ട് ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോയ യുവതി ഒടുവില്‍ രക്ഷപെട്ട് തിരികെയെത്തി. രണ്ട് ഇസ്ലാം മതപഠന കേന്ദ്രങ്ങളിലായി മാസങ്ങള്‍ കഴിഞ്ഞ യുവതി നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്.

മുപ്പതോളം പെണ്‍കുട്ടികള്‍ ഇപ്പോഴും മതപഠന കേന്ദ്രത്തില്‍ കഴിയുന്നുണ്ടെന്നും അതില്‍ ഒരു പെണ്‍കുട്ടി താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് തന്നോട് പറഞ്ഞുവെന്നും യുവതിയുടെ വെളിപ്പെടുത്തലിലുണ്ട്. പുറത്തേക്ക് പോകുവാനോ യാത്ര ചെയ്യുവാനോ അനുവദിക്കാതെ തടങ്കലിലാണ് ഇവിടെ പെണ്‍കുട്ടികള്‍ കഴിയുന്നതെന്നും അവര്‍ പറഞ്ഞു.

മതപരിവര്‍ത്തന കേന്ദ്രങ്ങളില്‍ നടക്കുന്ന സംഭവങ്ങളോട് പൊരുത്തപ്പെടാനാവാതെ ഇവര്‍ ഭര്‍ത്താവിനെ വിളിച്ച് രക്ഷിക്കണം എന്നഭ്യര്‍ത്ഥിക്കുകയായിരുന്നു. കോഴിക്കോട് തേഞ്ഞിപ്പലത്തിനടുത്ത് നീലോല്‍പ്പല്‍ സ്വദേശി പി.ടി ഗില്‍ബര്‍ട്ടിന്റെ ഭാര്യ ഷൈനിയാണ് ഏറെ വിവാദത്തിനു ശേഷം ഇപ്പോള്‍ തിരികെ എത്തിയത്.

ഭാര്യയെയും പതിമൂന്നുകാരനായ മകനെയും തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തിയെന്നും ഇരുവരെയും തടഞ്ഞു വെച്ചിരിക്കയാണെന്നും ആരോപിച്ച് ഗില്‍ബര്‍ട്ട് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് കോടതിയില്‍ ഹാജരായ യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും മകന്‍ മതം മാറിയിട്ടില്ലെന്നും വിശദീകരിച്ചു. ഇത് കണക്കിലെടുത്ത് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് എം.ആര്‍. അനിതയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് അന്ന് ഹര്‍ജി തള്ളുകയായിരുന്നു.

ഭാര്യയേയും മകനേയും നിര്‍ബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തെന്ന പരാതിയുമായി സിപിഎം പ്രാദേശിക നേതൃത്വത്തെ സമീപിച്ച പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയായ ഗില്‍ബര്‍ട്ടിനെ ഇസ്ലാം മതമൗലിക വാദികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഎം പുറത്താക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് സിപിഎം മലപ്പുറം ജില്ലാ കമ്മറ്റി പത്രക്കുറിപ്പും ഇറക്കിയിരുന്നു.

തേഞ്ഞിപ്പലത്ത് ഗില്‍ബര്‍ട്ടിന്റെ വീടിന് സമീപം ബേക്കറി നടത്തുന്ന കോട്ടിയാടിന്‍ ഇസ്മായില്‍, കുഞ്ഞോന്‍ എന്നു വിളിക്കുന്ന ലത്തീഫ്, ഷാഹുല്‍ ഹമീദ്, അയല്‍വാസി ബുഷ്‌റ, കുല്‍സു തുടങ്ങിയ ചിലരും മതം മാറ്റ സംഘത്തിലുണ്ടായിരുന്നുവെന്ന് ഗില്‍ബര്‍ട്ട് പറഞ്ഞിരുന്നു.

ടാക്‌സി ഡ്രൈവറായ താന്‍ വീട്ടില്‍ നിന്ന് പുറത്തു പോകുമ്പോള്‍ സമീപ വാസികളായ ഈ മുസ്ലീം സ്ത്രീകള്‍ വീട്ടിലെത്തി ക്യാന്‍വാസ് ചെയ്താണ് ഭാര്യയെയും മകനെയും മാറ്റിയെടുത്തത്. ഇസ്മായിലിന്റെ ബേക്കറിയിലാണ് ഷൈനി ജോലിക്കു പോയിരുന്നത്. മതം മാറിയാല്‍ 25 ലക്ഷവും വീടും നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട് എന്ന് ഒരു ദിവസം ഭാര്യ അവളുടെ വീട്ടിലേക്ക് വിളിച്ച് പറയുന്നത് കേട്ടിരുന്നതായും ഗില്‍ബര്‍ട്ട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കാണാതായ ഭാര്യയെയും മകനെയും അന്വേഷിച്ച് കോഴിക്കോടുള്ള ഇസ്ലാം മതപഠന കേന്ദ്രത്തിലെത്തിയപ്പോള്‍ ഉണ്ടായ അനുഭവം ഞെട്ടിക്കുന്നതായിരുന്നുവെന്ന് അന്ന് ഗില്‍ബര്‍ട്ട് വ്യക്തമാക്കിയിരുന്നു.

കേരളത്തില്‍ തന്നെയാണോ നമ്മള്‍ ജീവിക്കുന്നത് എന്നു തോന്നും വിധം ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷമാണ് അവിടെയുള്ളതെന്നും തന്നേക്കാള്‍ പ്രായമായ ആളുകള്‍ സുന്നത്ത് ചെയ്തതിന്റെ വേദനയില്‍ മുണ്ടും പൊക്കിപ്പിടിച്ച് നടക്കുന്നത് കണ്ടു എന്നുമായിരുന്നു ഗില്‍ബര്‍ട്ടിന്റെ വെളിപ്പെടുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.