അബുദാബി: ട്വന്റി20 ലോകകപ്പിലെ ആദ്യ ജയം നേടി ഇന്ത്യ. അഫ്ഗാനിസ്ഥാനെ 66 റണ്‍സിന് തോല്‍പ്പിച്ചു. ഇന്ത്യ മുന്‍പില്‍ വെച്ച 211 റണ്‍സ് പിന്തുടര്‍ന്ന അഫ്ഗാന്‍ ഇന്നിങ്‌സ് 144ല്‍ അവസാനിച്ചു.
അഫ്ഗാന് വേണ്ടി മുഹമ്മദ് നബിയും കരിം ജനത്തും മാത്രമാണ് പിടിച്ചു നിന്നത്. 22 പന്തില്‍ നിന്ന് കരിം ജനത്ത് 42 റണ്‍സ് അടിച്ചെടുത്തു. മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു കരിം ജനത്തിന്റെ ഇന്നിങ്‌സ്. മുഹമ്മദ് നബി 32 പന്തില്‍ നിന്ന് 35 റണ്‍സ് നേടി. മറ്റ് അഫ്ഗാന്‍ താരങ്ങള്‍ക്കൊന്നും അധിക സമയം ക്രീസില്‍ നില്‍ക്കാനായില്ല.
ടൂര്‍ണമെന്റില്‍ ആദ്യമായി ഹര്‍ദിക് പാണ്ഡ്യ പന്തെറിഞ്ഞു. രണ്ട് ഓവറാണ് ഹര്‍ദിക് എറിഞ്ഞത്. എന്നാല്‍ രണ്ട് ഓവറില്‍ ഹര്‍ദിക് വഴങ്ങിയത് 23 റണ്‍സും. പ്ലേയിങ് ഇലവനിലേക്ക് എത്തിയ അശ്വിന്‍ നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും ബൂമ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 47 പന്തില്‍ നിന്ന് 74 റണ്‍സ് എടുത്ത രോഹിത് ശര്‍മയാണ് കളിയിലെ താരം.
നേരത്തെ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും കെ എല്‍ രാഹുലിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് വലിയ സ്‌കോര്‍ സമ്മാനിച്ചത്. രോഹിത് ശര്‍മയാണ് ടോപ് സ്‌കോറര്‍. 47 പന്തില്‍ നിന്ന് 74 റണ്‍സാണ് രോഹിതിന്റെ സ്മ്ബാദ്യം. മൂന്ന് സിക്‌സുകളും എട്ട് ഫോറുകളും രോഹിത് നേടി. 48 പന്തില്‍ നിന്ന് കെഎല്‍ രാഹുല്‍ 69 റണ്‍സ് നേടി. പിന്നാലെയെത്തിയ ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയു തകര്‍ത്തടിച്ചതോടെയാണ് ഇന്ത്യ 200 കടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.