33 രൂപ വര്‍ധിപ്പിച്ച ശേഷമാണ് അഞ്ചു രൂപ കുറച്ചത്; കേന്ദ്രം എക്‌സൈസ് നികുതി കുറച്ചത് മുഖം രക്ഷിക്കാനെന്ന് ബാലഗോപാല്‍

33 രൂപ വര്‍ധിപ്പിച്ച  ശേഷമാണ് അഞ്ചു രൂപ കുറച്ചത്; കേന്ദ്രം എക്‌സൈസ് നികുതി കുറച്ചത് മുഖം രക്ഷിക്കാനെന്ന്  ബാലഗോപാല്‍

തിരുവനന്തപുരം: പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തിരുവ കുറച്ചത് ജനരോക്ഷത്തില്‍ നിന്നും മുഖം രക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പെട്രോളിനും ഡീസലിനും മേലുള്ള സംസ്ഥാന നികുതി കഴിഞ്ഞ ആറു വര്‍ഷമായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റുകള്‍ വര്‍ധിപ്പിച്ചിട്ടില്ല. മാത്രമല്ല ഇക്കാലയളവില്‍ ഒരു തവണ നികുതി കുറയ്ക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള കേന്ദ്രത്തിന്റെ തന്ത്രമാണിതെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

അതേസമയം സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന കേന്ദ്രനിര്‍ദേശം കേരളം തള്ളി. '30 രൂപ കേന്ദ്രം കൂട്ടി അതിന്റെ പങ്ക് കേരളത്തിനു തന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്രന്യായം പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലിക്ക് പണം തരുന്നതുപോലെ. കേന്ദ്രം കുറച്ചതിന്റെ കേരളത്തിലും ആനുപാതിക കുറവ് വന്നുവെന്നും' മന്ത്രി പറഞ്ഞു.

'ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് പെട്രോളിനും ഡീസലിനും മേല്‍ ചെലുത്തിയിരുന്ന പ്രത്യേക എക്‌സൈസ് നികുതിയില്‍ ചെറിയ കുറവ് വരുത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറായിട്ടുണ്ട്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും ആണ് ഇതുവഴി കുറയുക. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരു ലിറ്റര്‍ ഡീസലിനും പെട്രോളിനും മേല്‍ 30 രൂപയിലധികം പ്രത്യേക നികുതിയും സെസും കേന്ദ്ര ഗവണ്‍മെന്റ് ചുമത്തിയിരുന്നു.

സംസ്ഥാനങ്ങള്‍ക്ക് വീതം വെക്കേണ്ടതില്ലാത്ത ഈ നികുതി വരുമാനം പെട്രോളിയത്തിന്റെ അന്തര്‍ദേശീയ വില വ്യതിയാനങ്ങളുമായി ബന്ധമില്ലാതെ കേന്ദ്രം ചുമത്തുന്ന അധിക നികുതിയാണ്. ഇപ്പോള്‍ ഈ കുറവ് വരുത്തിയത് രാജ്യത്താകെ ഉയര്‍ന്നുവന്ന ജനരോഷത്തില്‍ നിന്നും താല്‍ക്കാലികമായി മുഖം രക്ഷിച്ചെടുക്കാനാണെന്ന് മന്ത്രി പറഞ്ഞു.
പെട്രോളിനും ഡീസലിനും മേലുള്ള സംസ്ഥാന നികുതി കഴിഞ്ഞ ആറു വര്‍ഷമായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റുകള്‍ വര്‍ധിപ്പിച്ചിട്ടില്ല. മാത്രമല്ല ഇക്കാലയളവില്‍ ഒരു തവണ നികുതി കുറയ്ക്കുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണിത്. നിലവിലുള്ള കേന്ദ്ര നികുതിക്കു പുറമെ പ്രത്യേക നികുതിയായും സെസ് ആയും കേന്ദ്രം മുതലാക്കിക്കൊണ്ടിരുന്ന മുപ്പതിലധികം രൂപ ഓരോ ലിറ്റര്‍ ഡീസല്‍ നിന്നും പെട്രോളില്‍ നിന്നും അടിയന്തരമായി കുറവ് ചെയ്ത് ജനങ്ങളെ സഹായിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്നും' മന്ത്രി കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.