കൊച്ചി: ഓണ്‍ലൈനിലൂടെ കേരള ലോട്ടറിയുടെ പേരില്‍ തട്ടിപ്പു നടത്തുന്നവരെ പിടികൂടാന്‍ പ്രത്യേക സംഘം. ലോട്ടറി വകുപ്പിന്റെ നേതൃത്വത്തില്‍ പൊലീസിന്റെ സഹായത്തോടെയാണ് പുതിയ ഇന്റലിജന്‍സ് സംഘത്തെ രൂപീകരിച്ചത്. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി നേതൃത്വം നല്‍കും.
നവംബര്‍ 21-ന് നറുക്കെടുക്കുന്ന പൂജാ ബംപര്‍ ലോട്ടറിയുടെ അനധികൃത വില്‍പ്പനയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നത്. ഫെയ്സ്ബുക്ക്, വാട്‌സാപ്പ് ഗ്രൂപ്പുകള്‍ എന്നിവയിലൂടെയാണ് അനധികൃത ഓണ്‍ലൈന്‍ വില്‍പന. ഏജന്‍സികളാണെന്ന് അവകാശപ്പെടുന്നവര്‍ ഇതില്‍ കൊടുത്തിരിക്കുന്ന നമ്പറുകളിലേക്കു വിളിച്ചാല്‍ വാട്‌സാപ്പിലേക്ക് വിലാസം അയച്ചു നല്‍കാന്‍ ആവശ്യപ്പെടും. പണം ഏതെങ്കിലും ഡിജിറ്റല്‍ വാലറ്റു വഴി നല്‍കിയാല്‍ മതി.
200 രൂപയുടെ ടിക്കറ്റിന് 100 രൂപ അധികം നല്‍കണം. സമ്മാനം അടിച്ചില്ലെങ്കില്‍ ടിക്കറ്റു തുക തിരിച്ചു കൊടുക്കുമെന്ന വാഗ്ദാനത്തിലാണ് ആളുകള്‍ വീഴുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ലോട്ടറി കൈയില്‍ എത്തിക്കുമെന്നും സംഘം പറയുന്നു. എന്നാലും, കൈയില്‍ കിട്ടില്ല. ചിത്രമെടുത്ത് വാട്‌സാപ്പിലൂടെ നല്‍കും. ഇതേ നമ്പരിനു സമ്മാനം അടിച്ചാല്‍ മാത്രമേ ഇതു തട്ടിപ്പാണെന്നു തിരിച്ചറിയൂ.
മലപ്പുറത്തുനിന്ന് ഇത്തരം സംഘങ്ങളെ പിടികൂടിയതായി അധികൃതര്‍ സൂചിപ്പിക്കുന്നു. ഏതെങ്കിലും ഏജന്‍സികളാണ് തട്ടിപ്പിന് പിന്നിലെങ്കില്‍ അവ കണ്ടെത്തി ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിദേശത്തുള്ളവരാണു തട്ടിപ്പില്‍ കൂടുതല്‍ കുടുങ്ങുന്നത്. തട്ടിപ്പിനെതിരെ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.