ദീപാവലി അമേരിക്കയില്‍ ഫെഡറല്‍ അവധിയാക്കണം: ബില്‍ ജനപ്രതിനിധി സഭയില്‍

 ദീപാവലി അമേരിക്കയില്‍ ഫെഡറല്‍ അവധിയാക്കണം: ബില്‍ ജനപ്രതിനിധി സഭയില്‍

വാഷിംഗ്ടണ്‍: ദീപാവലി അമേരിക്കയില്‍ ഫെഡറല്‍ അവധിയായി പ്രഖ്യാപിക്കുന്നതിനുള്ള ബില്‍ ജനപ്രതിനിധിസഭയില്‍. ന്യൂയോര്‍ക്കില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം കരോലിന്‍ ബി മലോനിയുടെ നേതൃത്വത്തിലായിരുന്നു ബില്‍ അവതരണം.ഇന്ത്യന്‍-അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തി ഉള്‍പ്പെടെ നിരവധി നിയമനിര്‍മ്മാതാക്കള്‍ ചരിത്രപരമായ ഈ നിയമ നിര്‍മ്മാണ നീക്കത്തിനു പിന്തുണയുമായുണ്ട്.

ദീപാവലിയുടെ മതപരവും ചരിത്രപരവുമായ പ്രാധാന്യം അംഗീകരിച്ചുകൊണ്ട് കൃഷ്ണമൂര്‍ത്തി യുഎസ് കോണ്‍ഗ്രസില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.ദീപാവലിയെ ഫെഡറല്‍ അവധിദിനം ആക്കുന്ന നിയമം പ്രാബല്യത്തിലാക്കാന്‍ കോണ്‍ഗ്രസിലെ ഇന്ത്യന്‍ കോക്കസ് അംഗങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും യു.എസ് ക്യാപിറ്റോളില്‍ നടന്ന ഒരു പരിപാടിയില്‍ മലോണി പറഞ്ഞു.ഈ വര്‍ഷത്തെ ദീപാവലി കോവിഡ്-19 ന്റെ ഇരുട്ടില്‍ നിന്നുള്ള രാജ്യത്തിന്റെ തുടര്‍ച്ചയായ യാത്രയെ പ്രതീകവത്കരിക്കുന്നുവെന്ന് മലോനി അഭിപ്രായപ്പെട്ടു.

'ദീപാവലി പോലുള്ള ആഘോഷങ്ങള്‍ നമ്മുടെ രാജ്യം സന്തോഷത്തിന്റെയും രോഗശാന്തിയുടെയും പഠനത്തിന്റെയും വെളിച്ചത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ദീപസ്തംഭമാകാന്‍ ആഗ്രഹിക്കുന്നതിന്റെയും പ്രാധാന്യമാണ് വിളിച്ചുപറയുന്നതെന്ന് എന്റെ സഹപ്രവര്‍ത്തകരും ഇന്ത്യന്‍-അമേരിക്കന്‍ കമ്മ്യൂണിറ്റി നേതാക്കളും ഞാനും വിശ്വസിക്കുന്നു. ഈ ഇരുണ്ട മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദീപാവലിയെ ഒരു ഫെഡറല്‍ അവധിയായി പ്രതിഷ്ഠിക്കണം,'-മലോണി പറഞ്ഞു.

ഇതൊരു നല്ല ദിവസമാണ്, കാരണം നമ്മള്‍ ഇരുട്ടിനു മീതെ വെളിച്ചത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അതിനെക്കുറിച്ചാണ് ഈ നിയമവും.ഇത് അമേരിക്കന്‍ സമൂഹത്തില്‍ നമ്മളെല്ലാവരുമായും പങ്കുവെക്കേണ്ട കാര്യമാണ് -ഹൗസ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ കോണ്‍ഗ്രസ് അംഗം ഗ്രിഗറി മീക്‌സ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.