ശ്രീനഗര്‍: സൈന്യം തന്റെ കുടുംബവും ഇന്ത്യയുടെ രക്ഷാകവചവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സെനികരില്‍ നിന്ന് പ്രത്യാശയും ഊര്‍ജവും ലഭിക്കുന്നുവെന്നും, രാജ്യം സൈനികരെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെയാണ് മോഡി ജമ്മു കാശ്മീരില്‍ എത്തിയത്. ശ്രീനഗറില്‍ എത്തിയ ശേഷം അദ്ദേഹം നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെത്തി. കരസേനാ മേധാവി എം എം നരവനെയും പ്രധാനമന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയായിട്ടല്ല, സൈനിക കുടുംബത്തിലെ ഒരംഗമായിട്ടാണ് താന്‍ ഇവിടേക്ക് വന്നതെന്ന് മോഡി പറഞ്ഞു. സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''നമ്മുടെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതാണ് എന്റെ സന്തോഷം. 130 കോടി ഇന്ത്യക്കാരുടെ അനുഗ്രഹവുമായാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. സ്വാതന്ത്ര്യം സംരക്ഷിക്കേണ്ട ചുമതല എല്ലാ പൗരന്മാര്‍ക്കുമുണ്ട്'' എന്ന് മോഡി പറഞ്ഞു.
ഭീകരതയ്ക്ക് ചുട്ട മറുപടി നല്‍കുമെന്നും
മിന്നലാക്രമണത്തിനുശേഷം കാശ്മീരില്‍ അശാന്തിയുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധ മേഖലയെ കൂടുതല്‍ സ്വദേശിവല്‍ക്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.