പാര്‍ട്ടി യോഗത്തിലെ വിമര്‍ശനങ്ങള്‍ക്ക് വാര്‍ത്താ സമ്മേളനത്തിലൂടെ മറുപടി പറഞ്ഞ കെ സുധാകരനെതിരെ ഗ്രൂപ്പ് നേതാക്കള്‍

പാര്‍ട്ടി യോഗത്തിലെ വിമര്‍ശനങ്ങള്‍ക്ക് വാര്‍ത്താ സമ്മേളനത്തിലൂടെ മറുപടി പറഞ്ഞ കെ സുധാകരനെതിരെ ഗ്രൂപ്പ് നേതാക്കള്‍

തിരുവനന്തപുരം: കെ.സുധാകരന്റെ നടപടിയില്‍ എ ഐ ഗ്രൂപ്പുകള്‍ക്ക് കടുത്ത അതൃപ്തി. കെപിസിസി യോഗത്തിലെ വിമര്‍ശനങ്ങള്‍ക്ക് വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കിയ നടപടിയിലാണ് ഗ്രൂപ്പുകള്‍ അതൃപ്തി അറിയിച്ചത്. നേതൃത്വത്തിന്റെ ഏകാധിപത്യ ശൈലിയുടെ ഉദാഹരണമാണ് അധ്യക്ഷന്റെ നടപടി എന്നാണ് കുറ്റപ്പെടുത്തല്‍. സുധാകരനെതിരെ പരസ്യമായി നേതാക്കള്‍ രംഗത്ത് എത്താനും സാധ്യതയുണ്ട്.

സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുനസംഘടന നിര്‍ത്തിവെക്കണമെന്നായിരുന്നു കെപിസിസി വിശാല നേതൃയോഗത്തിലെ എ ഐ ഗ്രൂപ്പുകളുടെ വിമര്‍ശനം. യുണിറ്റ് കമ്മിറ്റികള്‍ സുധാകരന്‍ അനുകൂലികള്‍ കയ്യടക്കുകയാണെന്നും കുറ്റപ്പെടുത്തലുണ്ടായി. വിമര്‍ശനങ്ങള്‍ക്ക് സുധാകരനും യോഗത്തില്‍ മറുപടി നല്‍കി. പക്ഷെ യോഗത്തിലെ വിമര്‍ശനം ഉന്നയിച്ചവരെ വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ രൂക്ഷമായി കുറ്റപ്പെടുത്തിയതാണ് പുതിയ വിവാദം തിരി തെളിയിച്ചത്.

പാര്‍ട്ടിക്കുള്ളില്‍ പോലും ആരോഗ്യകരമായ ചര്‍ച്ച വേണ്ടെന്ന നിലപാട് നേതൃത്വം പിന്തുടരുന്ന ഏകാധിപത്യ ശൈലിയുടെ തുടര്‍ച്ചയാണെന്നാണ് വിമര്‍ശനം. മാത്രമല്ല നേതൃയോഗത്തില്‍ പുനസംഘടനയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുക്കട്ടെ എന്ന് പറഞ്ഞ കെപിസിസി അധ്യക്ഷന്‍ പിന്നീട് നിലപാട് മാറ്റി ഹൈക്കമാന്‍ഡിന്റെ അംഗീകാരമുണ്ടെന്നും പുനസംഘടനയുമായി മുന്നോട്ട് പോകുമെന്നും പ്രഖ്യാപിച്ചത് ശരിയായില്ലെന്നും നേതാക്കള്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.