ശ്രീനഗറില്‍ സുരക്ഷാ സേനയ്ക്കു നേരെ ഭീകരാക്രമണം; ജാഗ്രതാ നിര്‍ദ്ദേശം നൽകി സൈന്യം

ശ്രീനഗറില്‍ സുരക്ഷാ സേനയ്ക്കു നേരെ ഭീകരാക്രമണം;  ജാഗ്രതാ നിര്‍ദ്ദേശം നൽകി സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ വീണ്ടും വെടിവെപ്പ്. സുരക്ഷാ സേനക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ബെമിനയിലെ എസ്.കെ.ഐ.എം.എസ് ആശുപത്രിക്കു സമീപമാണ് ആക്രമണം നടന്നത്.

ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവസ്ഥലത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ചിരിക്കുകയാണ്. ഭീകരര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും സൈന്യം അറിയിച്ചു. അഫ്ഗാനില്‍ താലിബാന്‍ ഭരണം കയ്യടക്കിയ ശേഷം കശ്മീരിലും ഭീകരാക്രമണം വര്‍ധിച്ചു വരികയാണ്.

കഴിഞ്ഞ ദിവസങ്ങളിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടായിരുന്നു. നിരവധി പേരാണ് ജമ്മുവില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ശ്രീനഗറിലെ സ്കൂളില്‍ രണ്ട് അധ്യാപകരെ ഭീകരര്‍ അടുത്തിടെ വെടിവച്ച്‌ കൊലപ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.