കോഴിക്കോട്: കോവിഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണത്തില്‍ കൂടുതലും ചെലവഴിച്ചത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിനെന്ന് വിവരാവകാശ രേഖ. 2020 മാര്‍ച്ച് 27 മുതല്‍ 2021 സെപ്റ്റംബര്‍ 30വരെയുള്ള കണക്കു പ്രകാരം 830.35 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചു. ജീവനക്കാരുടെ മാറ്റിവെച്ച ശമ്പളയിനത്തില്‍ ഈ വര്‍ഷം ഏപ്രില്‍ 21 മുതല്‍ സെപ്റ്റംബര്‍ 30വരെ സമാഹരിച്ച 75.96 കോടി രൂപയും ഇതില്‍ ഉള്‍പ്പെടുമെന്ന് രേഖ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ നടപ്പാക്കിയ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ പദ്ധതിക്ക് ദുരിതാശ്വാസനിധിയില്‍ നിന്ന് 450 കോടി രൂപയാണ് ചെലവിട്ടത്. അതേസമയം സൗജന്യമായി വാക്സിന്‍ നല്‍കാന്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച വാക്സിന്‍ ചലഞ്ചിലൂടെ ലഭിച്ച തുകയുടെ കണക്ക് പ്രത്യേകം സൂക്ഷിച്ചിട്ടില്ലെന്ന് ധനകാര്യവകുപ്പ് വ്യക്തമാക്കി.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കോവിഡ് വാക്സിന്‍ വാങ്ങാന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് 63 കോടി രൂപ അനുവദിച്ചതായും വിവരാവകാശ രേഖയില്‍ പറയുന്നു. കോവിഡുമായി ബന്ധപ്പെട്ട ആശ്വാസനടപടികള്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ 941.07 കോടി രൂപ ചെലവിട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.