കൊറോണയുടെ നാലാം തരംഗത്തില്‍ പകച്ച് ജര്‍മനി; വാക്‌സിന്‍ ബൂസ്റ്റര്‍ ഷോട്ട് എല്ലാവര്‍ക്കും

കൊറോണയുടെ നാലാം തരംഗത്തില്‍ പകച്ച് ജര്‍മനി;  വാക്‌സിന്‍ ബൂസ്റ്റര്‍ ഷോട്ട് എല്ലാവര്‍ക്കും


ബെര്‍ലിന്‍: യൂറോപ്പില്‍ കൊറോണ നാലാം തരംഗം വ്യാപിക്കുന്നതിനിടെ ജര്‍മനിയില്‍ പ്രതിദിന രോഗികളുടെ എണ്ണം കുതിച്ചുയരുന്നു.തീവ്രപരിചരണ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ജര്‍മ്മനിയിലെ കോവിഡ് 19 സാഹചര്യം വളരെ ബുദ്ധിമുട്ടുള്ള ഒരു കാലഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ പറഞ്ഞു. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജ്യത്തിന് പുതിയ ലോക്ക്ഡൗണ്‍ ആവശ്യമായി വന്നേക്കാമെന്നും മന്ത്രി അറിയിച്ചു.

രണ്ടാമത്തെ വാക്‌സിന്‍ കുത്തിവയ്പ്പ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷം ഭാവിയില്‍ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഷോട്ട് നല്‍കണമെന്ന് പ്രാദേശിക ആരോഗ്യ മന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ താന്‍ നിര്‍ദ്ദേശം നല്‍കിയതായി സ്പാന്‍ പറഞ്ഞു.എല്ലാ ജര്‍മ്മന്‍ പൗരന്മാരും കൃത്യമായി വാക്്‌സിനേഷന്‍ എടുക്കുന്നുവെന്നും സാമൂഹിക അകലം പാലിക്കുന്നുവെന്നും ഉറപ്പാക്കേണ്ടതുണ്ടെന്നും സ്പാന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 24 മണിക്കൂറില്‍ 37,120 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ മഹാമാരി ലോകത്ത് ആരംഭിച്ചതിനു ശേഷം ജര്‍മനിയില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന കണക്കാണിത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് പ്രതിദിന രോഗികളില്‍ വലിയ വര്‍ദ്ധനവുണ്ടാകുന്നത്.രാജ്യത്ത് വാക്സിന്‍ വിതരണം മന്ദഗതിയിലാണെന്ന് ആരോഗ്യമന്ത്രി സ്പാന്‍ നിരീക്ഷിച്ചു. വാക്സിന്‍ മന്ദതയാണ് കേസുകള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കിയതെന്നും മന്ത്രി പറയുന്നു.

ഇതുവരെ ജര്‍മനിയില്‍ 67 ശതമാനം ആളുകള്‍ മാത്രമാണ് വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്. വാക്സിനേഷന്‍ വേഗത്തിലാക്കുന്നതിനിടെയാണ് രാജ്യത്ത് ഇപ്പോള്‍ കൊറോണ നാലാം തരംഗ വ്യാപനം രൂക്ഷമായത്. വാക്സിന്‍ സ്വീകരിക്കാത്ത ആളുകള്‍ക്കാണ് കൊറോണ ഗുരുതരമാവുന്നത്. രാജ്യത്തെ ചില ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗങ്ങള്‍ നിറഞ്ഞു കവിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.