മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലാ ആശുപത്രി ഐസിയുവിലുണ്ടായ തീപിടുത്തത്തില്‍ 10 പേര്‍ വെന്തുമരിച്ചു. കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരുന്ന തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. ഏഴു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് രാവിലെ 11 നാണ് സംഭവം.
വാര്‍ഡില്‍ 17 പേരാണ് ഉണ്ടായിരുന്നത്. രക്ഷപ്പെട്ടവരെ മറ്റൊരു ആശുപത്രിയിലെ കോവിഡ് വാര്‍ഡിലേക്ക് മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഐസിയു വാര്‍ഡിലെ തീപിടുത്തം മറ്റു വാര്‍ഡിലേക്ക് പടര്‍ന്നെങ്കിലും പെട്ടന്ന് തീ അണയ്ക്കാനായത് വന്‍ ദുരന്തം ഒഴിവാക്കി.
നാല് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയത്. മുതിര്‍ന്ന പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായി ജില്ലാ കളക്ടര്‍ രാജേന്ദ്ര ഭോസ്ലെ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.