മൈലാഞ്ചിയുടെ നിറം മങ്ങിയോ ? നീക്കം ചെയ്യാന്‍ മാര്‍ഗമുണ്ട്

മൈലാഞ്ചിയുടെ നിറം മങ്ങിയോ ? നീക്കം ചെയ്യാന്‍ മാര്‍ഗമുണ്ട്

മൈലാഞ്ചിയോട് പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. പ്രത്യേകിച്ച് ആഘോഷ വേളകളില്‍. എന്നാല്‍ എത്ര മനോഹരമായ രീതിയില്‍ അണിഞ്ഞാലും നിശ്ചിത ദിവസം കഴിയുമ്പോള്‍ ഇവ മങ്ങി തുടങ്ങും. കൈകളുടെ സ്വാഭാവിക ഭംഗി പോലും ഇവ ഇല്ലാതാക്കും.

നിറം മങ്ങി തുടങ്ങിയാല്‍ പിന്നെ എത്രയും വേഗം പൂര്‍ണമായും മാറ്റാനുള്ള വഴികള്‍ അന്വേഷിക്കുന്നവരാണ് ഏറെയും. രാസവസ്തുക്കള്‍ ചേര്‍ന്ന റിമൂവറുകള്‍ ആണ് മിക്ക ആളുകളും ഇതിനായി ആദ്യം അന്വേഷിക്കുന്നത്. ഇവ കൈകളുടെ ചര്‍മ്മത്തിന് അത്ര നല്ലതല്ല. അതുകൊണ്ട് തന്നെ വീട്ടില്‍ ലഭ്യമായ സാധാരണ വസ്തുക്കള്‍ ഉപയോഗിച്ച് മങ്ങി തുടങ്ങിയ മൈലാഞ്ചി നീക്കം ചെയ്യാം.

ടൂത്ത്‌പേസ്റ്റ്

കൈകളിലെ മങ്ങിയ മെഹന്തി നിറം മായ്ച്ചു കളയാനും ഇത് സഹായിക്കും. നിറം മങ്ങിയ മൈലാഞ്ചിക്ക് മുകളില്‍ ടൂത്ത് പേസ്റ്റ് പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. ശേഷം ഇത് കഴുകി കളയാം. തുടര്‍ച്ചയായ ദിവസങ്ങളില്‍ ചെയ്യുന്നത് ഇത് പെട്ടെന്ന് തുടച്ചു നീക്കാന്‍ സഹായിക്കും. ഉടന്‍ തന്നെ മോയ്സ്ചറൈസിംഗ് ലോഷന്‍ ഉപയോഗിക്കാന്‍ മറക്കരുത്. അല്ലെങ്കില്‍ ചര്‍മം വരണ്ടതായി തീരും.

നാരങ്ങ

നാരങ്ങ ഉപയോഗിച്ച് നിങ്ങളുടെ കൈകളിലെ മൈലാഞ്ചി നിറം നീക്കം ചെയ്യാന്‍ സാധിയ്ക്കും. അതിന്റെ ബ്ലീച്ചിംഗ് ഗുണങ്ങളാണ് ഇതിന് സഹായിക്കുക. ഒരു നാരങ്ങയെ രണ്ട് ഭാഗങ്ങളായി മുറിച്ച് ജ്യൂസ് കൈകളിലെ മൈലാഞ്ചിക്ക് മുകളില്‍ നേരിട്ട് തേക്കുക. ശേഷം ചെറു ചൂടുള്ള വെള്ളത്തില്‍ കഴുകി കളയാം. ഇത് കൂടാതെ മറ്റൊരു മാര്‍ഗ്ഗം, ഒരു ബക്കറ്റില്‍ ചെറുചൂടുള്ള വെള്ളവും അഞ്ച് മുതല്‍ ആറ് ടേബിള്‍സ്പൂണ്‍ നാരങ്ങ നീരും കലര്‍ത്തി കൈകള്‍ ഇതില്‍ മുക്കി വെയ്ക്കാം.

ബേക്കിംഗ് സോഡ

മൈലാഞ്ചി പെട്ടെന്ന് ശരീരത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ സഹായിക്കുന്ന മറ്റൊരു ബ്ലീച്ചിംഗ് ഏജന്റാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡപ്പൊടിയുടെയും നാരങ്ങയും ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. മൈലാഞ്ചിയുടെ നിറം നീക്കം ചെയ്യാന്‍ ഇത് കൈകളില്‍ പുരട്ടുക. ശേഷം കഴുകി കളയാം.

ഉപ്പ് വെള്ളം

ചൂട് വെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് കൈയും കാലും 20 മിനുട്ട് നേരം അല്ലെങ്കില്‍ വെള്ളം തണുക്കുന്നത് വരെ അതില്‍ മുക്കി വയ്ക്കുക. പല പ്രാവശ്യം ഇത് ചെയ്താല്‍ മികച്ച ഫലം ലഭിക്കും. കൂടുതല്‍ സമയം കൈകള്‍ വെള്ളത്തില്‍ മുക്കി വച്ചാല്‍ വരണ്ടുപോകും . അതിനാല്‍ നല്ല മോയ്സ്ച്യുറൈസര്‍ പുരട്ടാന്‍ മറക്കരുത്.

ഒലിവ് ഓയിലും ഉപ്പും

മൈലാഞ്ചിയുടെ നിറം മങ്ങാന്‍ സഹായിക്കുന്ന മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണിത്. ഒലിവ് എണ്ണ നിറം മങ്ങാന്‍ സഹായിക്കും ഒലിവ് എണ്ണയില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് മൈലാഞ്ചി ഇട്ട് ഭാഗത്ത് പുരട്ടുക. പത്ത് മിനുട്ടിന് ശേഷം വീണ്ടും പുരട്ടുക. ഇത് പല പ്രാവശ്യം തുടരുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.