കായികതാരങ്ങൾക്കുള്ള ഡോ.എ.പി.ജെ അബ്ദുൾ കലാം സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കായികതാരങ്ങൾക്കുള്ള ഡോ.എ.പി.ജെ അബ്ദുൾ കലാം സ്‌കോളർഷിപ്പിന്  അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ നടപ്പിലാക്കി വരുന്ന ഡോ.എ.പി.ജെ അബ്ദുൾ കലാം സ്‌കോളർഷിപ്പ് സ്‌കീമിലേക്ക് പുതിയ വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. 14 മുതൽ 20 വയസ്സുവരെ പ്രായപരിധിയിലുള്ള 11 കായികതാരങ്ങൾക്ക് ആനുകൂല്യം ലഭിക്കും.

അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്, ഫെൻസിംഗ്, സ്വിമ്മിംഗ്, ബാഡ്മിന്റൺ, സൈക്ക്‌ളിംഗ്, കനോയിംഗ് കായാക്കിംഗ്, റോവിംഗ് എന്നീ കായിക ഇനങ്ങളിൽ സ്‌കൂൾ, കോളേജ് തലത്തിൽ ദേശീയ (സൗത്ത് സോൺ) മത്സരത്തിൽ പങ്കെടുത്ത് മൂന്നാംസ്ഥാനം കരസ്ഥമാക്കുകയാണ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത.

ഭിന്നശേഷിയുള്ള കായിക താരങ്ങളിൽ ഒരാളെ പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000 രൂപ നൽകും. കായികനേട്ടം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം -1 എന്ന വിലാസത്തിൽ നവംബർ 10 ന് മുൻപ് അപേക്ഷിക്കാം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.