ദുബായ്: യുഎഇയിലെ കൗമാര എഴുത്തുകാരിൽ ശ്രദ്ധേയയായ തഹാനി ഹാഷിറിന്റെ രണ്ടാമത്തെ കവിതാസമാഹാരം 'ഫ്ലെയിംസ് ദാറ്റ് നെവർ ഡൈ' എന്ന പുസ്തകം ഷാർജ അന്തർദേശീയ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ എഴുത്തുകാരനും അധ്യാപകനും സാമൂഹ്യശാസ്ത്രകാരനുമായ ഡോ.എൻ.പി ഹാഫിസ് മുഹമ്മദ് പ്രകാശനം നിർവ്വഹിച്ചു. ചലച്ചിത്ര താരവും ഗോൾഡ് എഫ്എം ആർജെയുമായ മീരാ നന്ദൻ പുസ്തകം ഏറ്റുവാങ്ങി. ഡോ.എം.കെ മുനീർ എംഎൽ.എ മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരൻ പി.ശിവപ്രസാദ്, മലയാള മനോരമ ദുബായ് ബ്യൂറോ ചീഫ് രാജു മാത്യൂ, മീഡിയ വൺ ചാനൽ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഓപ്പറേഷൻസ് മേധാവി എം.സി.എ നാസർ, തഹാനിയുടെ അധ്യാപിക ജിനി ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.
ശ്രുതി വൈശാഖ് പുസ്തക പരിചയം നടത്തി. ഗോൾഡ് എഫ്എം പ്രോഗ്രാം ഹെഡ് ആർജെ വൈശാഖ് പരിപാടി നിയന്ത്രിച്ചു. തഹാനി ഹാഷിർ മറുപടി പ്രസംഗം നടത്തി. കൊല്ലം സ്വദേശിനിയായ തഹാനി ഹാഷിർ ഷാർജ അവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇംഗ്ലീഷ് ഭാഷയിലെഴുതിയ 30 കവിതകളുടെ സമാഹാരമാണ് 'ഫ്ലെയിംസ് ദാറ്റ് നെവർ ഡൈ'. ഒലിവ് ബുക്സാണ് പ്രസാധകർ. തഹാനി ഹാഷിറിന്റെ ആദ്യ കവിതാ സമാഹാരം 'ത്രൂ മൈ വിൻഡോ പെയിൻസ്' 2018 ലെ ഷാർജ അന്തർദേശീയ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തിരുന്നു.
ഹാഷിർ കോയക്കുട്ടിയുടേയും ഗോൾഡ് എഫ്എം ന്യൂസ് എഡിറ്റർ തൻസി ഹാഷിറിന്റേയും മകളാണ് തഹാനി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.