അനുദിന വിശുദ്ധര്‍ - നവംബര്‍ 07
ഇംഗ്ലണ്ടിലെ നോര്‍ത്തമ്പര്‍ലാന്റില്‍ 657 ലാണ് വില്ലി ബ്രോര്‍ഡിന്റെ ജനനം. ഏഴ് വയസാകുന്നതിന് മുന്‍പ് തന്നെ ബാലനെ വിശുദ്ധ വില്‍ഫ്രഡിന്റെ കീഴിലുള്ള ആശ്രമത്തില്‍ പഠിക്കാനയച്ചു. 20 വയസുള്ളപ്പോള്‍ വില്ലി ബ്രോര്‍ഡ് ആബട്ടിന്റെ അനുവാദത്തോടെ ഉപരി പഠനത്തിനായി അയര്‍ലന്റിലേക്ക് പോയി.
അവിടെ വിശുദ്ധ എഗ്ബെര്‍ട്ടിന്റെയും വാഴ്ത്തപ്പെട്ട വിഗ്ബര്‍ട്ടിന്റെയും കീഴില്‍ 12 വര്‍ഷം താമസിച്ചു പഠനം നടത്തി. മുപ്പത്തെട്ടാം വയസില്‍ വില്ലി ബ്രോര്‍ഡ് വൈദികനായി. അദ്ദേഹത്തിന്റെ പിതാവ് വില്‍ഗിസ് വാര്‍ദ്ധക്യത്തില്‍ ഒരാശ്രമം സ്ഥാപിച്ച് അതില്‍ താമസിച്ചു മരിക്കുകയാണ് ചെയ്തത്.
ജര്‍മനിയില്‍ സുവിശേഷം പ്രസംഗിക്കാനാണ് ഫാദര്‍ വില്ലി ബ്രോര്‍ഡിനെ നിയോഗിച്ചത്. വിശുദ്ധ സ്വിഡ്‌ബെര്‍ട്ടും വേറെ പത്തു സന്യാസികളും അദ്ദേഹത്തിന്റെ കൂടെപ്പോയി. സ്വിഡ്‌ബെര്‍ട്ട് പിന്നീട് ബെര്‍ഗ്ഗിന്‍ മെത്രാനായി നിയമിതനായി. അന്നത്തെ രാജാവ് പെപ്പിന്‍ വില്ലി ബ്രോഡിനെയും മെത്രാനാകാന്‍ ശുപാര്‍ശ ചെയ്തു. വളരെ വൈമുഖ്യത്തോടെ അദ്ദേഹം മെത്രാന്‍ പദം സ്വീകരിച്ച് യൂട്രക്ടില്‍ താമസിക്കാന്‍ തുടങ്ങി. പ്രസന്ന വദനനും മധുര ഭാക്ഷിയുമായ ബിഷപ്പ് അക്ഷീണം ദൈവത്തിന്റെ സഭയ്ക്കുവേണ്ടി അദ്ധ്വാനിച്ചു.
വിശുദ്ധ മാര്‍ട്ടിന്റെ പള്ളി അദ്ദേഹം പുതുക്കി പണിയുകയും ഇത് പിന്നീട് അവിടത്തെ പ്രധാന പള്ളിയാവുകയും ചെയ്തു. ഇതിനിടെ അദ്ദേഹം ലക്‌സംബര്‍ഗ്ഗിലുള്ള ഏക്ടെര്‍നാച്ചില്‍ ഒരു ആശ്രമം പണിതു. പെപിന്‍ എന്ന്‍ എന്നു പേരായ ചാള്‍സ് മാര്‍ടെലിനെ അദ്ദേഹം ജ്ഞാനസ്‌നാനപ്പെടുത്തിയിരുന്നു. ഇദ്ദേഹം പില്‍ക്കാലത്ത് ഫ്രാന്‍സിന്റെ രാജാവായി. വില്ലി ബ്രോര്‍ഡ് പണിത പള്ളികളുടെ സംരക്ഷകനായിരുന്ന ചാള്‍സ് മാര്‍ടെല്‍ ഉട്രെച്ചിന്റെ പരമാധികാരം പിന്നീട് വില്ലി ബ്രോര്‍ഡിനെ ഏല്‍പ്പിച്ചു.
വില്ലി ബ്രോര്‍ഡ് ഡെന്മാര്‍ക്കിലും തന്റെ പ്രേഷിത പ്രവര്‍ത്തനം നടത്തിയിരുന്നു. ക്രൂരനായ രാജാവായിരുന്നു അക്കാലത്ത് അവിടെ ഭരിച്ചിരുന്നത്. അദൃശമായ തടസങ്ങളെ മുന്‍കൂട്ടി കണ്ട വിശുദ്ധന്‍ താന്‍ മാമ്മോദീസ മുക്കിയ മുപ്പതോളം കുട്ടികളുമായി തിരികെ ഉട്രെച്ചിലെത്തി. വാള്‍ചെരെന്‍ ദ്വീപിലും അദ്ദേഹം തന്റെ സുവിശേഷ വേല ചെയ്തു. അവിടെ ധാരാളം പേരെ മതപരിവര്‍ത്തനം ചെയ്യുകയും കുറെ പള്ളികള്‍ പണിയുകയും ചെയ്തു.
720 ല്‍ വിശുദ്ധ ബോനിഫസ് വില്ലി ബ്രോര്‍ഡിനൊപ്പം ചേര്‍ന്നു. മൂന്ന് വര്‍ഷത്തോളം അദ്ദേഹം വിശുദ്ധന്റെ കൂടെ ചിലവഴിച്ചതിനു ശേഷം ജര്‍മ്മനിയിലേക്ക് പോയി. ഉട്രെച്ചില്‍ വിശുദ്ധന്‍ പിക്കാലത്ത് പ്രസിദ്ധിയാര്‍ജ്ജിച്ച ഒരുപാട് സ്‌കൂളുകള്‍ പണിതു. ധാരാളം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന് പ്രവചന വരവും ഉണ്ടായിരുന്നതായി പറയുന്നു. 50 വര്‍ഷക്കാലത്തോളം അദ്ദേഹം യൂട്രിക്ട് മെത്രാനായി വിശ്രമമില്ലാതെ ജോലി ചെയ്തു.
ഐറിസ് ലാന്റിലെ പെപ്പിന്റെ സഹായത്തോടുകൂടി ലക്സംബെര്‍ഗ്ഗിലെ ഏക് ടെര്‍നാക്കില്‍ ഒരാശ്രമം സ്ഥാപിച്ച വിശുദ്ധന്‍ വാര്‍ധ്യക്യത്തില്‍ അവിടേക്ക് താമസം മാറ്റി. എണ്‍പത്തൊന്നാം വയസില്‍ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. ലക്‌സംബര്‍ഗ്ഗിലുള്ള ഏക്ടെര്‍നാച്ചിലെ ആശ്രമത്തില്‍ വിശുദ്ധ വില്ലി ബ്രോര്‍ഡ് അന്ത്യ വിശ്രമം കൊള്ളുന്നു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. അലക്‌സാണ്ട്രിയായിലെ ബിഷപ്പ് അക്കില്ലാസ്
2. ആല്‍ബി ബിഷപ്പായിരുന്ന അമരാന്റ്
3. ബാനെസിലെ ബിഷപ്പ് കുംഗാര്‍
4. ഫ്രാന്‍സിലെ അമരാന്തൂസ്
5. ബ്രിട്ടനിലെ ബ്ലിന്‍ലിവൈറ്റ്
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.