ഇന്ധന നികുതി: ഇളവിന് നിര്‍ബന്ധിക്കരുതെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍

ഇന്ധന നികുതി: ഇളവിന് നിര്‍ബന്ധിക്കരുതെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍

ന്യൂഡൽഹി: സംസ്ഥാനങ്ങളെ നികുതി കുറയ്ക്കാൻ നിർബന്ധിക്കരുതെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർ. സംസ്ഥാന നികുതികൾ കുറച്ചാൽ വികസന ക്ഷേമ പദ്ധതികളെ അത് ബാധിക്കുമെന്നും ഭരണവിരുദ്ധവികാരത്തിന് കാരണമാകുമെന്നും മുഖ്യമന്ത്രിമാർ പറഞ്ഞു.

നിലപാട് കോൺഗ്രസ് അധ്യക്ഷയെ അറിയിച്ചു. ഇത് ദേശീയ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നേരത്തെ കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധന നികുതി കുറയ്ക്കാൻ ഹൈക്കമാന്റ് ഇടപെട്ടിരുന്നു. ജനങ്ങൾക്ക് ആശ്വാസകരമായ നടപടികൾ സ്വീകരിക്കാൻ സർക്കാരുകളോട് എഐസിസി ആവശ്യപ്പെട്ടു.

അതേസമയം കേരളമുൾപ്പെടെയുള്ള സർക്കാരുകൾ ഇന്ധന നികുതി കുറയ്ക്കാത്തത് ഉചിതമല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞിരുന്നു. സംസ്ഥാനങ്ങളോട് ഇന്ധന വില നികുതി കുറയ്ക്കാൻ പറയാൻ പ്രധാനമന്ത്രിക്ക് ധാർമികതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.