ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന്; മുഖ്യ അജന്‍ഡ നിയമസഭാ തിരഞ്ഞെടുപ്പ്

ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന്; മുഖ്യ അജന്‍ഡ നിയമസഭാ തിരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍, ഉപതിരഞ്ഞെടുപ്പു ഫലം, കോവിഡ് പ്രതിരോധ നടപടികള്‍ തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഓണ്‍ ലൈനിലും നേരിട്ടുമായാണ് യോഗം ചേരുക. സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സംസാരിക്കും.

കോവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടു വര്‍ഷമായി നിര്‍വാഹക സമിതി യോഗം ചേര്‍ന്നിരുന്നില്ല. പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങളും ദേശീയ ഭാരവാഹികളും ഡല്‍ഹിയുടെ സമീപപ്രദേശങ്ങളില്‍ നിന്നുള്ള നിര്‍വാഹക സമിതി അംഗങ്ങളും നേരിട്ട് പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അതത് സംസ്ഥാന സമിതി ഓഫീസുകളില്‍ നിന്ന് ഓണ്‍ലൈനായി പങ്കെടുക്കും.

നിര്‍വാഹകസമിതി പുനസംഘടിപ്പിച്ച ശേഷം ചേരുന്ന ആദ്യ യോഗത്തില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനമാണ് പ്രധാന അജന്‍ഡ. പ്രചാരണ പരിപാടികള്‍, പാര്‍ട്ടിക്കെതിരേയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍, കര്‍ഷക സമരത്തിന്റെ സ്വാധീനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചയ്യും. പധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.