മുല്ലപ്പെരിയാര്‍ മരം മുറി: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പി.സി ചാക്കോ

മുല്ലപ്പെരിയാര്‍ മരം മുറി: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പി.സി ചാക്കോ

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം പരിസരത്തെ മരം മുറിക്കാന്‍ തമിഴ്നാടിന് അനുവാദം നല്‍കിയതില്‍ വിമര്‍ശനവുമായി എന്‍.സി.പി. സംസ്ഥാന സര്‍ക്കാരിനെതിരേയാണ് എന്‍.സി.പി അധ്യക്ഷന്‍ പി.സി ചാക്കോ വിമര്‍ശനം ഉന്നയിച്ചത്. മരം മുറിക്കാനുള്ള അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് വ്യക്തമാക്കണമെന്ന് പി.സി ചാക്കോ പ്രതികരിച്ചു.

വനം വകുപ്പ് മന്ത്രി അറിയാതെയാണ് ഇത്തരമൊരു ഉത്തരവിറക്കിയതെങ്കില്‍ അത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും കൂടിയാലോചിച്ച് എടുക്കേണ്ട തീരുമാനമായിരുന്നുവെന്നുമാണ് ചാക്കോയുടെ വിമര്‍ശനം. വകുപ്പ് മന്ത്രിയായ താന്‍ അറിയാതെയാണ് ഉത്തരവിറക്കിയതെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ രാവിലെ പ്രതികരിച്ചിരുന്നു.

മന്ത്രി പോലും അറിയാതെ ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പി.സി ചാക്കോ പ്രതികരിച്ചു. മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കോടതി പരിഗണനയിലിരിക്കുമ്പോഴാണ് മരം മുറി വിവാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.