ചെന്നൈ: തമിഴ്‌നാടിന് ശനിയാഴ്ച ഒൻപത് പാസഞ്ചർ ട്രെയ്നുകൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിനായി ഒന്നുപോലും അനുവദിച്ചില്ല. ദീപാവലിക്കുശേഷം കേരളത്തിൽ കൂടുതൽ പാസഞ്ചർ ട്രെയ്‌നുകൾ ആരംഭിക്കുമെന്ന ദക്ഷിണ റെയിൽവേയുടെ ഉറപ്പാണ് ഇപ്പോൾ പാഴ്‌വാക്കായിരിക്കുന്നത്.
കേരളത്തിൽ കോവിഡ് വ്യാപനം ശക്തമാണെന്ന വാദം ചൂണ്ടിക്കാട്ടിയാണ് പാസഞ്ചർ ട്രെയ്‌നുകൾ നിഷേധിക്കുന്നത്.
എന്നാൽ കോവിഡ് വ്യാപനം തീവ്രമായിരുന്ന ഘട്ടത്തിൽ ട്രെയ്‌ൻ സർവീസുകൾ ആരംഭിക്കാൻ നേരത്തെ റെയിൽവേയുടെയും കേരളസർക്കാരിന്റെയും പ്രതിനിധികൾ ഉൾപ്പെട്ട മോണിറ്ററിങ് കമ്മിറ്റിയുണ്ടായിരുന്നു. സ്ഥിതിഗതികൾ നിരീക്ഷിച്ചശേഷമാണ് ട്രെയ്‌നുകൾ അനുവദിച്ചിരുന്നത്. ഇപ്പോൾ ദക്ഷിണ റെയിൽവേ തന്നെയാണ് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നകാര്യം തീരുമാനിക്കുന്നത്.
ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺതോമസിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ തമിഴ്‌നാടിനോടൊപ്പം കേരളത്തിലും ദീപാവലിക്കുശേഷം കൂടുതൽ പാസഞ്ചർ ട്രെയ്‌നുകൾ ആരംഭിക്കുമെന്നും എക്‌സ്‌പ്രസ് തീവണ്ടികളിൽ റിസർവേഷനില്ലാത്ത കോച്ചുകൾ കൂട്ടിച്ചേർക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ വാഗ്ദാനങൾ എല്ലാം ഇപ്പോൾ പാഴ് വാക്കായി മാറിയിരിക്കുകയാണ്. ‘ഇനിയും കാത്തിക്കൂ’ എന്നാണ് ഇതുമായി ബന്ധപ്പെട്ട് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.