ന്യൂഡല്‍ഹി: വിവിധ മേഖലകളില്‍ രാജ്യത്തിന് അഭിമാനമായ പ്രതിഭകള്‍ക്ക് പത്മ ബഹുമതികള്‍ നല്‍കി രാജ്യത്തിന്റെ ആദരം. മുന്‍ ധനമന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി, മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവര്‍ ഉള്‍പ്പെടെ 117 പേര്‍ക്കാണ് പത്മ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രിയായി ഏറെ തിളങ്ങിയ സുഷമ സ്വരാജിനും അരുണ്‍ ജയ്റ്റിലിക്കും മരണാനന്തര ബഹുമതിയായാണ് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍നിന്നും ഇരുവരുടേയും കുടുംബാംഗങ്ങളാണ് പുരസ്‌കാരം സ്വീകരിച്ചത്.
പ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ചന്നൂലാല്‍ മിശ്ര പത്മ വിഭൂഷണ്‍ സ്വീകരിച്ചു. കായിക താരം പി.വി. സിന്ധു, ഗായകന്‍ അദ്നാന്‍ സാമി. എയര്‍മാര്‍ഷല്‍ ഡോ. പദ്മ ബന്ദോപാദ്ധ്യായ, ബോളിവുഡ് താരം കങ്കണ റണാവത്ത് തുടങ്ങിയവരും ബഹുമതികള്‍ ഏറ്റുവാങ്ങി.
ഇത്തവണ 119 പേര്‍ക്കാണ് ബഹുമതി പ്രഖ്യാപിച്ചത്. ഇതില്‍ ഏഴു പത്മ വിഭൂഷണും, 10 പത്മ ഭൂഷണും, 106 പത്മശ്രീയുമാണുള്ളത്. ഇതില്‍ 29 പേര്‍ വനിതകളാണ്. 16 പേര്‍ക്ക് മരണാനന്തര ബഹുമതി നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ എന്നിവരും വിവിധ കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.