ഇന്ത്യന്‍ മത്സ്യബന്ധന ബോട്ട് ആക്രമിച്ച സംഭവം: വെടിവെപ്പ് യാതൊരു പ്രകോപനവും ഇല്ലാതെ; പാക് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍

ഇന്ത്യന്‍ മത്സ്യബന്ധന ബോട്ട് ആക്രമിച്ച സംഭവം: വെടിവെപ്പ് യാതൊരു പ്രകോപനവും ഇല്ലാതെ; പാക് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍

ന്യുഡല്‍ഹി: ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടിന് നേരെ വെടി ഉതിര്‍ത്ത സംഭവത്തില്‍ പാക് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഗുജറാത്ത് പൊലീസ്. സംഭവത്തില്‍ ഒരു ജീവനക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാന്‍ മാരി ടൈം സെക്യൂരിറ്റി ഏജന്‍സിയിലെ (പിഎംഎസ്എ) പത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കൊലപാതകത്തിനും കൊലപാതക ്ശ്രത്തിനും ഗുജറാത്ത് പൊലീസ് കേസെടുത്തത്.

ഗുജറാത്ത് തീരത്തു നിന്ന് 12 നോട്ടിക്കല്‍ മൈലുകള്‍ക്കപ്പുറം അധികാരപരിധിയുള്ള പോര്‍ബന്ദര്‍ ജില്ലയിലെ നവി ബന്ദര്‍ പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അഞ്ച് പേര്‍ വീതം രണ്ട് ബോട്ടുകളിലായി പത്ത് പാകിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി ഉദ്യോഗസ്ഥര്‍ ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടായ 'ജല്‍പാരി'ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

വെടിയേറ്റ് പാല്‍ഘര്‍ ജില്ലയിലെ മത്സ്യത്തൊഴിലാളിയായ ശ്രീധര്‍ രമേഷ് ചാംരെ (32) കൊല്ലപ്പെട്ടുവെന്ന് എഫ്ഐആര്‍ രേഖപ്പെടുത്തി.
ദിയു സ്വദേശിയായ ദിലീപ് സോളങ്കി (34) എന്ന മറ്റൊരു മത്സ്യത്തൊഴിലാളിക്ക് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ ഓഖ തീരദേശ നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മത്സ്യബന്ധന ബോട്ടില്‍ ഏഴ് ജീവനക്കാരാണ് ഉണ്ടായിരുന്നത്.

അതേസമയം, മരിച്ച മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ഞായറാഴ്ച ഓഖയില്‍ എത്തിച്ചു. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിക്ക് സമീപം ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് വെടിവെപ്പ് നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏഴ് മത്സ്യത്തൊഴിലാളികളുമായി ഒക്ടോബര്‍ 25ന് ഓഖയില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോയ ബോട്ടിലെ രണ്ട് തൊഴിലാളികള്‍ മഹാരാഷ്ട്രയില്‍ നിന്നും നാല് പേര്‍ ഗുജറാത്തില്‍ നിന്നും ഒരാള്‍ ദിയുവില്‍ നിന്നും ഉള്ളവരാണ്. യാതൊരു പ്രകോപനവുമില്ലാതെ പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ വെടിവയ്പ്പിനെ ഇന്ത്യ വളരെ ഗൗരവമായാണ് കാണുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.