നന്ദകുമാറിനെ നീക്കി; ഗവേഷക വിദ്യാര്‍ഥിയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതോടെ സമരം അവസാനിപ്പിച്ചു

നന്ദകുമാറിനെ നീക്കി; ഗവേഷക വിദ്യാര്‍ഥിയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതോടെ സമരം അവസാനിപ്പിച്ചു

കോട്ടയം: എംജി സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയുടെ സമരം അവസാനിപ്പിച്ചു. വി.സിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഗവേഷക വിദ്യാര്‍ഥി സമരം അവസാനിപ്പിച്ചത്.

സമരം അവസാനിപ്പിച്ച ശേഷം ഗവേഷക വിദ്യാര്‍ഥി ദീപ പി മോഹനന്‍ തന്റെ എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതായി പറഞ്ഞു. നന്ദകുമാര്‍ കളരിക്കലിനെ പുറത്താക്കിയിട്ടുണ്ട്. തന്റെ എല്ലാ ആവശ്യങ്ങളും എം.ജി സര്‍വകലാശാല അംഗികരിച്ചു. അതുകൊണ്ട് തന്നെ സമരം നൂറ് ശതമാനം വിജയമെന്നും ദീപ പറഞ്ഞു.

'മുടങ്ങിക്കിടന്ന ഫെലോഷിപ്പ് അനുവദിക്കും. നാല് വര്‍ഷം കൂടി ഗവേഷണകാലയളവ് നീട്ടിനല്‍കും. സമരം സംബന്ധിച്ച്‌ യാതൊരു പ്രതികാര നടപടിയും ഉണ്ടാകില്ല. സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സില്‍ ഇരിപ്പിടം ലഭ്യമാക്കുമെന്നും' വി.സി ഉറപ്പ് നല്‍കിയതായി ഗവേഷക വിദ്യാര്‍ഥി ദീപ പറഞ്ഞു.

ഗവേഷണത്തിന് ആവശ്യമായ എല്ലാ മെറ്റീരിയലകളും കൃത്യസമയത്ത് നല്‍കും. ഗവേഷക മാര്‍ഗദര്‍ശിയായി ഡോ. ഇ കെ രാധാകൃഷ്ണന്‍, സഹ മാര്‍ഗദര്‍ശിയായി ഡോ. സാബു തോമസിനേയും കൂടാതെ ഡോ. ബീനാ മാത്യുവിനെ കൂടി സഹ മാര്‍ഗദര്‍ശിയാക്കുമെന്ന് വി.സി ഉറപ്പ് നല്‍കിയതായി ഗവേഷക വിദ്യാര്‍ഥി കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.