കുട്ടികള്‍ക്ക് വിതരണം ചെയ്ത കപ്പലണ്ടി മിഠായിയില്‍ പൂപ്പലും വിഷാംശവും; ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

കുട്ടികള്‍ക്ക് വിതരണം ചെയ്ത കപ്പലണ്ടി മിഠായിയില്‍ പൂപ്പലും വിഷാംശവും; ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യഭദ്രതാ കിറ്റിന്റെ ഭാഗമായി വിതരണം ചെയ്ത കപ്പലണ്ടി മിഠായി സുരക്ഷിതമല്ലെന്ന് കണ്ടെത്തല്‍. കപ്പലണ്ടി മിഠായിയില്‍ പൂപ്പല്‍ സാന്നിധ്യം കണ്ടെത്തിയെന്ന് ലാബ് പരിശോധനാ റിപ്പോര്‍ട്ട്. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നടന്നിരിക്കുന്നത് ഗുരുതര വീഴ്ചയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഗുണ നിലവാരത്തില്‍ സംശയം തോന്നിയ രക്ഷിതാക്കളാണ് ലാബില്‍ പരിശോധനയ്ക്ക് അയച്ചത്.

കപ്പലണ്ടി മിഠായിയില്‍ സര്‍ക്കാര്‍ അനലറ്റിക് ലാബിലെ പരിശോധനയില്‍ അഫ്‌ലോടോക്‌സിന്‍ ബി-1 എന്ന വിഷാംശം കണ്ടെത്തുകയായിരുന്നു. തൂത്തുക്കുടി ആല്‍ക്കാട്ടി കമ്പനിയാണ് കപ്പലണ്ടി മിഠായി നിര്‍മിച്ച് വിതരണം ചെയ്തത്.

സപ്ലൈകോ ഇക്കാര്യത്തില്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചതാണെന്നും സാമ്പിള്‍ പരിശോധിച്ച ഒരുഘട്ടത്തിലും ഏതെങ്കിലും തരത്തിലുള്ള കാലപ്പഴക്കമോ ക്രമക്കേടോ കണ്ടെത്തിയിരുന്നില്ലെന്നും സപ്ലെകോ സി എം ഡി അലി അസ്‌കര്‍ പാഷാ പ്രതികരിച്ചു. മുപ്പതോളം പരിശോനകള്‍ നടത്തിയ ശേഷമാണ് കപ്പലണ്ടി മിഠായി വിതരണം ചെയ്തത്. ഇതിനു പിന്നില്‍ ബോധ പൂര്‍വമായ ഇടപെടല്‍ നടന്നതായി സംശയിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.