വാഷിംഗ്ടണ്‍: ത്രിരാഷ്ട്ര സഖ്യരൂപീകരണത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന ഫ്രാന്‍സിനെ അനുനയിപ്പിക്കാന്‍ നയതന്ത്ര നീക്കവുമായി അമേരിക്ക. പാരിസില്‍ എത്തിയ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഇതിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. ഇവര്‍ തമ്മിലുള്ള ചര്‍ച്ചയോടെ മഞ്ഞുരുകുമെന്ന പ്രതീക്ഷയാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പിനുള്ളത്.
.
അമേരിക്കയും ഫ്രാന്‍സുമായി അതിനിര്‍ണ്ണായക കരാറുകള്‍ ഒപ്പിടുമെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നത്. അടിസ്ഥാന വികസനം, വ്യാവസായിക മേഖല, വാണിജ്യ മേഖല, പ്രതിരോധം എന്നീ രംഗത്ത് കൂടുതല്‍ ശക്തവും വ്യക്തവുമായ പങ്കാളിത്തമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നു കമലാ ഹാരിസ് വ്യക്തമാക്കി. ആരോഗ്യ സംരക്ഷണം ഉള്‍പ്പെടെയുള്ള ആഗോള വിഷയങ്ങളും കമലാ ഹാരിസിന്റെ അജണ്ടയിലുണ്ട്.നാലു ദിവസത്തെ സന്ദര്‍ശനത്തില്‍ ഒട്ടേറെ പരിപാടികളാണുള്ളത്.
സൈബര്‍ സ്പേസ് സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട് ടെക്നോളജി ആന്‍ഡ് ഡിജിറ്റല്‍ ഡൊമൈന്‍ വിഷയത്തിലെ ഉന്നത തലയോഗവും കമലാ ഹാരിസിന്റെ നേതൃത്വത്തില്‍ നടക്കും.ബ്രിട്ടനേയും ഓസ്‌ട്രേലിയയേയും കൂട്ടിച്ചേര്‍ത്ത് അമേരിക്ക രൂപീകരിച്ച ത്രിരാഷ്ട്ര സഖ്യത്തെ തുടര്‍ന്ന് ഓസ്ട്രേലിയ ഫ്രാന്‍സിന്റെ പ്രതിരോധ കരാറില്‍ നിന്നും പിന്മാറിയതോടെയാണ് ഇമ്മാനുവല്‍ മാക്രോണ്‍ ബ്രിട്ടനോടും അമേരിക്കയോടും ഇടഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.